Loading ...

Home Kerala

ക​ട​ക​ള്‍ തു​റ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ല്‍​നി​ന്ന് പി​ന്മാ​റി വ്യാ​പാ​രി​ക​ള്‍

തി​രു​വ​ന​ന്ത​പു​രം: വ്യാ​ഴാ​ഴ്ച മു​ത​ല്‍ എ​ല്ലാ ദി​വ​സ​വും ക​ട​ക​ള്‍ തു​റ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ല്‍ നി​ന്ന് പി​ന്മാ​റി വ്യാ​പാ​രി​ക​ള്‍. മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ര്‍​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ പി​ന്മാ​റ്റം.

വെ​ള്ളി​യാ​ഴ്ച മു​ഖ്യ​മ​ന്ത്രി​യു​മാ​യി വ്യാ​പാ​രി​ക​ള്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് ച​ര്‍​ച്ച ന​ട​ത്തും. ആ​വ​ശ്യ​ങ്ങ​ള്‍ അ​നു​ഭാ​വ​പൂ​ര്‍​വ്വം പ​രി​ഗ​ണി​ക്കാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പ് ന​ല്‍​കി​യ​താ​യി വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് ടി. ​ന​സ​റു​ദ്ദീ​ന്‍ പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് എ​ല്ലാ ദി​വ​സ​വും ക​ട​ക​ള്‍ തു​റ​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ്യാ​പാ​ര സം​ഘ​ട​ന​ക​ള്‍ കോ​ഴി​ക്കോ​ട് ക​ള​ക്ട​റു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു. à´‡â€‹à´¤àµ പ​രാ​ജ​യ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് സം​സ്ഥാ​ന​ത്ത് വ്യാ​ഴാ​ഴ്ച മു​ത​ല്‍ എ​ല്ലാ ക​ട​ക​ളും തു​റ​ക്കു​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി അ​റി​യി​ച്ച​ത്.

എ​ന്നാ​ല്‍ മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച്‌ സം​സാ​രി​ച്ച​താ​യും വെ​ള്ളി​യാ​ഴ്ച വീ​ണ്ടും ച​ര്‍​ച്ച ന​ട​ത്താ​മെ​ന്ന് അ​റി​യി​ക്കു​ക​യും ചെ​യ്തെ​ന്ന് ടി ​ന​സ​റു​ദ്ദീ​ന്‍ പ​റ​ഞ്ഞു.

Related News