Loading ...

Home National

ജമ്മുവില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ സേനയും ഭീകരവാദികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. ലഷ്കര്‍ ഇ-ത്വയ്ബ കമാന്‍ഡറെയടക്കം മൂന്ന് ഭീകരരെ വധിച്ചതായി സൈന്യം അറിയിച്ചു. അതിനിടെ ജമ്മുകശ്മീരില്‍ വീണ്ടും ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തി. ജമ്മുകശ്മീരിലെ പുല്‍വാമയില്‍ ഇന്നലെ അര്‍ദ്ധരാത്രിയില്‍ തുടങ്ങിയ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ഭീകരര്‍ ഒളിപ്പിച്ചിരുപ്പുണ്ടന്ന വിവരത്തെ തുടര്‍ന്നാണ് സുരക്ഷസേന പരിശോധന ആരംഭിച്ചത്.ജമ്മു കശ്മീരിലെ അര്‍നിയ സെക്ടറില്‍ ഇന്നലെ രാത്രി 9.52 നാണ് വീണ്ടും ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തിയത്.രണ്ട് ആഴ്ചക്കിടെ ജമ്മു കശ്മീരില്‍ കണ്ടെത്തിയത് 9 ഡ്രോണുകളാണ് ഇതേ തുടര്‍ന്ന് അതിര്‍ത്തിയില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭീകരരുടെ നുഴഞ്ഞുകയറ്റ സാധ്യത ഉള്‍പ്പടെ കണക്കിലെടുത്ത് അതിര്‍ത്തി പ്രദേശങ്ങളില്‍ കൂടുതല്‍ സേനയെ വിന്യസിച്ചു.

Related News