Loading ...

Home Europe

ബ്രിട്ടനില്‍ കൊറോണ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നു

ലണ്ടന്‍: കൊറോണ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും പിന്‍വലിക്കാനൊരുങ്ങി ബ്രിട്ടന്‍. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.'പൊതുസമൂഹത്തിലെ നിയന്ത്രണങ്ങള്‍ ഒഴിവാക്കുകയാണ്. മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും ജനങ്ങള്‍ക്ക് ഇനി സ്വയം തീരുമാനിക്കാം. വീട്ടിലിരുന്ന് ചെയ്യുന്ന ജോലികളെ ഓഫീസുകളിലേക്ക് മാറ്റാന്‍ ഇനി നിയന്ത്രണങ്ങളില്ല. യാത്രാ നിയന്ത്രണങ്ങളും പൂര്‍ണ്ണമായും പിന്‍വലിക്കുകയാണ്.' ബോറിസ് ജോണ്‍സന്‍ മാദ്ധ്യമങ്ങളോടായി പറഞ്ഞു.ഡെല്‍റ്റാ വൈറസ് ബാധ സമൂഹത്തിലുണ്ട്. നിരവധി പേര്‍ ആശുപത്രിയിലുമുണ്ട്. മരണങ്ങളും നടക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ സമയത്തേക്കാള്‍ വ്യാപന തോത് താരതമ്യേന ഇപ്പോള്‍ കുറവാണ്. à´ªàµŠà´¤àµà´¸à´®àµ‚ഹം സ്വയം ജാഗ്രതപാലിക്കലാണ് അഭികാമ്യം. എല്ലാ മേഖലകളും സജീവമാകേണ്ടത് രാജ്യത്തിന്റെ മുന്നേറ്റത്തിന് ആവശ്യവുമാണെന്നും ജോണ്‍സന്‍ പറഞ്ഞു.ഇതിനിടെ മാസ്‌ക് ധരിക്കല്‍ പൂര്‍ണ്ണമായും ഒഴിവാക്കുന്നത് ശരിയല്ലെന്ന അഭിപ്രായമാണ് ആരോഗ്യവകുപ്പിനുള്ളത്. ഹാളുകളിലും ഓഫീസുകളിലും മാസ്‌ക് ഉപയോഗിക്കണമെന്നാണ് ആവശ്യമുയരുന്നത്. വൈറസ് വ്യാപനം രൂക്ഷമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ദിവസേനയുള്ള രോഗവ്യാപനം 30,000 ആണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Related News