Loading ...

Home International

ഇറാഖില്‍ കോവിഡ്​ ആശുപത്രിയില്‍ തീപിടിത്തം; 52 മരണം

നസ്​രിയ: ഇറാഖില്‍ കോവിഡ്​ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 52 രോഗികള്‍ വെന്തു മരിച്ചു. 22 പേര്‍ക്ക്​ പരിക്കേറ്റു. തെക്കന്‍ ഇറാഖി നഗരമായ നസരിയയിലെ അല്‍ ഹുസൈന്‍ ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രിയാണ്​ അപകടമുണ്ടായത്​. തീ ലോക്കല്‍ സിവില്‍ ഡിഫന്‍സ്​ നിയന്ത്രണ വിധേയമാക്കി.
ഓക്സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമായതെന്ന് പൊലീസ് അറിയിച്ചു. പൊള്ളലേറ്റാണ് രോഗികള്‍ മരിച്ചതെന്നും തിരച്ചില്‍ തുടരുകയാണെന്നും പ്രാദേശിക ആരോഗ്യ അതോറിറ്റി വക്താവ് ഹൈദര്‍ അല്‍-സമിലി പറഞ്ഞു. 70 കിടക്കകളാണ്​ വാര്‍ഡില്‍ ഉണ്ടായിരുന്നത്​.മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് വാര്‍ഡിനുള്ളില്‍ നിരവധി രോഗികള്‍ കുടുങ്ങിയിട്ടുണ്ടെന്നും രക്ഷാപ്രവര്‍ത്തകര്‍ ഇവരുടെ അടുത്തേക്ക് എത്താന്‍ ബുദ്ധിമുട്ടുകയാണെന്നും ഒരു ആരോഗ്യപ്രവര്‍ത്തകന്‍ റോയിട്ടേഴ്സിനോട് പറഞ്ഞു.കഴിഞ്ഞ ഏപ്രിലില്‍ ബാഗ്ദാദില്‍ കോവിഡ് ആശുപത്രിക്ക് തീപിടിച്ച്‌ 82 പേര്‍ മരിച്ചിരുന്നു. അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി മുസ്തഫ അല്‍ കാദിമി മന്ത്രിമാരുടെയും സെക്യൂരിറ്റി കമാന്‍ഡര്‍മാരുടെയും അടിയന്തര യോഗം വിളിച്ചു.

Related News