Loading ...

Home Business

റബര്‍വിലയില്‍ ചെറിയ കയറ്റം

അവധിക്കച്ചവടക്കാര്‍ വില ഉയര്‍ത്തിയതോടെ റബര്‍ വിലയില്‍ ചെറിയ കയറ്റം. മഴ തുടങ്ങി ടാപ്പിങ്‌ ഭാഗികമായതോടെ കഴിഞ്ഞവാരം വില ഇടിയാതെ നിന്നത്‌ കര്‍ഷകര്‍ക്ക്‌ ആശ്വാസം. റബര്‍ ക്വിന്റലിന്‌ 150 രൂപ (കിലോക്ക്‌ ഒന്നര രൂപ) യാണ്‌ കഴിഞ്ഞവാരം വിലകൂടിയത്‌. അവധിക്കച്ചവടക്കാര്‍ ജൂലൈ അവധിക്ക്‌ മൂന്നാഴ്‌ച മാത്രം ബാക്കിനില്‍ക്കെ 168 ല്‍ നിന്ന്‌ 169 ആയി വില ഉയര്‍ത്തി. രാജ്യാന്തര വിപണിയില്‍ ടോക്കിയോ, ചൈന അവധി വില ഉയര്‍ത്തിയതോടെയാണ്‌ ആഭ്യന്തര വിപണിയില്‍ അവധിക്കച്ചവടക്കാര്‍ ഒരു രൂപ വില ഉയര്‍ത്തിയത്‌. ചൈനയിലെ ഷാംഗ്‌ഹായ്‌ എക്‌സ്ചേഞ്ച്‌ ആര്‍.എസ്‌.എസ്‌. നാല്‌ കിലോക്ക്‌ 144 ല്‍ നിന്ന്‌ 147, ടോക്കിയോ മാര്‍ക്കറ്റിലെ ജാപ്പനീസ്‌ എക്‌സ്ചേഞ്ച്‌ 148 ല്‍ നിന്ന്‌ 149 രൂപയായി വില ഉയര്‍ത്തി. à´¤à´¯àµà´¯à´¾à´°àµâ€ നിരക്കില്‍ വില്‍ക്കുന്ന ബാങ്കോക്കില്‍ 141 ല്‍ നിന്ന്‌ 137 രൂപയായി വില ഇടിഞ്ഞു.

ബാങ്കോക്കില്‍ വില ഇടിഞ്ഞാല്‍ ആഭ്യന്തര വിപണിയെ ബാധിക്കുമെന്നാണ്‌ കര്‍ഷകരും ഇടനിലക്കാരും വ്യാപാരികളും മുന്‍കാല അനുഭവമെന്ന്‌ പറയുന്നു. ചെറുകിട ടയര്‍ കമ്ബനികള്‍ക്കായി 500 ടണ്‍, ടയര്‍ കമ്ബനികള്‍ക്കായി വിതരണക്കാര്‍ ആയിരം ടണ്‍ റബര്‍ വാങ്ങി. മഴ കനത്താല്‍ ഉല്‍പാദനം കുറയും. ടയര്‍ കമ്ബനികളില്‍ നിന്ന്‌ ഡിമാന്റ്‌ നന്നായിട്ടുണ്ട്‌. ഈ അവസ്‌ഥയില്‍ വില കൂടാനും സാധ്യതയുണ്ടെന്ന്‌ വ്യാപാരികള്‍. വാരാന്ത്യവില റബര്‍ ഐ.എസ്‌.എസ്‌. ക്വിന്റലിന്‌ 16400, ആര്‍.എസ്‌.എസ്‌. നാല്‌ 16700 രൂപ.
വരവ്‌ കുറഞ്ഞു, കുരുമുളക്‌ വില കൂടികുരുമുളക്‌ ക്വിന്റലിന്‌ 100 രൂപ വിലകൂടി. വരവ്‌ കുറവായതോടെയാണ്‌ വില കൂടിയത്‌. കഴിഞ്ഞവാരം കൊച്ചി ടെര്‍മിനല്‍ വിപണിയില്‍ 41 ടണ്‍ കുരുമുളകാണ്‌ വില്‍പനക്കെത്തിയത്‌. ഇറക്കുമതി മുളകിന്റെ വരവ്‌ കൂടി. തൂത്തുകുടിയില്‍ വിവിധ ഗോഡൗണുകളില്‍ സ്‌റ്റോക്ക്‌ ചെയ്‌തിരിക്കുന്ന ശ്രീലങ്കന്‍ ഇറക്കുമതിമുളക്‌ ഉത്തരേന്ത്യന്‍ മാര്‍ക്കറ്റുകളില്‍ ഉടനെ വിറ്റഴിക്കുമെന്നാണ്‌ സൂചന.

Related News