Loading ...

Home Gulf

അറുപത് കഴിഞ്ഞവരുടെ റെസിഡന്‍സ് പുതുക്കല്‍; തീരുമാനം ഉടനെന്ന് കുവൈറ്റ് അധികൃതര്‍

കുവൈറ്റ് സിറ്റി : അറുപത് വയസ് കഴിഞ്ഞ വിദേശികളുടെ താമസരേഖ പുതുക്കുന്നതുമായി ബന്ധപ്പെട്ട് വാണിജ്യ വ്യവസായ വകുപ്പിന്‍റെ അഭിപ്രായം തേടിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തിന്‍റെ പൊതുനന്മയും വിപണിയുടെ ആവശ്യവും കണക്കിലെടുത്താണ് നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇത് സംബന്ധമായി പ്രധാന നിര്‍ദ്ദേശങ്ങള്‍ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍‌പവര്‍ വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കൈമാറി.

താമസ രേഖ പുതുക്കുന്നതിന് ആവശ്യമായ ആരോഗ്യ ഇന്‍ഷുറന്‍സും അതോടപ്പം റെസിഡന്‍സി പുതുക്കുന്നതിനായി ഒരു വര്‍ഷത്തേക്ക് രണ്ടായിരം ദിനാറോ അതല്ലെങ്കില്‍ ആയിരം ദിനാറോ ഫീസും ഈടാക്കാമെന്നാണ് പാം സമര്‍പ്പിച്ച പ്രധാന നിര്‍ദ്ദേശം. à´µà´¾à´£à´¿à´œàµà´¯ വ്യവസായ വകുപ്പിന്‍റെ അംഗീകാരം അനുസരിച്ച്‌ അന്തിമ തീരുമാനം എടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

തൊഴിലുടമകളുടെയും തൊഴിലാളികളുടെയും ബാധ്യതകളും അവകാശങ്ങളും പരിഗണിച്ചുള്ള മാറ്റങ്ങളായിരിക്കും നിയമങ്ങളില്‍ വരുത്തുക.അതോടപ്പം സ്വദേശിവല്‍ക്കരണ ലക്ഷ്യം യാഥാര്‍ഥ്യമാക്കുന്നതിനും രാജ്യത്തിന്‍റെ വികസന ലക്ഷ്യത്തില്‍ യുവജന പങ്കാളിത്തം വര്‍ധിപ്പിക്കുന്നതും ഇത്തരം നടപടികള്‍ ആവശ്യമാണെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍‌പവര്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

Related News