Loading ...

Home Kerala

കേരളത്തിൽ ഇന്ന് കോവിഡ് പന്ത്രണ്ടായിരത്തിന് മുകളില്‍; ടിപിആര്‍ 10.48

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 12,220 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,16,563 സാ​മ്പിളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 10.48 ശ​ത​മാ​ന​മാ​ണ്. ഇ​ന്ന് 97 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 14,586 ആ​യി.

11,497 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ല്‍ 612 പേ​രു​ടെ സ​മ്ബ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 71 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്.

നി​ല​വി​ല്‍ 1,14,844 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ ചി​കി​ത്സ​യി​ലു​ള്ള​ത്. 12,502 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 29,35,423 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

40 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ക​ണ്ണൂ​ര്‍ 12, വ​യ​നാ​ട് 6, പ​ത്ത​നം​തി​ട്ട, കാ​സ​ര്‍​ഗോ​ഡ് 5 വീ​തം, തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ര്‍ 3 വീ​തം, മ​ല​പ്പു​റം 2, കൊ​ല്ലം, എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട് 1 വീ​തം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

രോ​ഗ ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​ര്‍ ജി​ല്ല​തി​രി​ച്ച്‌

മ​ല​പ്പു​റം-1861, കോ​ഴി​ക്കോ​ട്-1428, തൃ​ശൂ​ര്‍-1307, എ​റ​ണാ​കു​ളം-1128, കൊ​ല്ലം-1012, തി​രു​വ​ന​ന്ത​പു​രം-1009, പാ​ല​ക്കാ​ട്-909, ക​ണ്ണൂ​ര്‍-792, കാ​സ​ര്‍​ഗോ​ഡ്-640, കോ​ട്ട​യം-609, ആ​ല​പ്പു​ഴ-587, വ​യ​നാ​ട്-397, പ​ത്ത​നം​തി​ട്ട-299, ഇ​ടു​ക്കി-242.

Related News