Loading ...

Home sports

കോപ്പ അമേരിക്ക; നീണ്ട 28 വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം കപ്പുയര്‍ത്തി അര്‍ജന്റീന

ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ മഹായുദ്ധത്തില്‍, നീണ്ട 28 വര്‍ഷങ്ങള്‍ക്കു ശേഷം ലിയോണല്‍ മെസിയുടെ അര്‍ജന്‍റീന സ്വപ്‌ന കോപ്പ സ്വന്തമാക്കി.ആദ്യപകുതിയില്‍ എഞ്ചല്‍ ഡി മരിയയിലൂടെ വിരിഞ്ഞ എതിരില്ലാത്ത ഒരു ഗോളിനാണ് മാരക്കാനയില്‍ നീലാകാശം തെളിഞ്ഞത്.

അങ്ങനെ ഒരു സീനിയര്‍ ഫുട്‌ബോള്‍ കിരീടം മാറഡോണയുടെയും മെസ്സിയുടെയും നാട്ടുകാര്‍ക്ക് സ്വന്തമായി.ഞായറാഴ്ച പുര്‍ച്ചെ നടന്ന ഫൈനലില്‍ നിലവിലെ ജേതാക്കളായ ബ്രസീലിനെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് അര്‍ജന്റീന കോപ്പ അമേരിക്ക കിരീടത്തില്‍ മുത്തമിട്ടത്.

ഇതിനു മുമ്ബ് 1993-ലായിരുന്നു ടീമിന്റെ കിരീട നേട്ടം. 2004, 2007 വര്‍ഷങ്ങളില്‍ ഫൈനലിലെത്തിയെങ്കിലും  ബ്രസീലിനോട് കാലിടറി.പിന്നാലെ 2015, 2016 വര്‍ഷങ്ങളിലും ഫൈനലിലെത്തിയെങ്കിലും രണ്ടു തവണയും ചിലിയോട് തോല്‍ക്കാനായിരുന്നു വിധി.ഇത്തവണ പക്ഷേ à´† കേട് മെസ്സിയും സംഘവും തീര്‍ത്തു. 2014-ലെ ലോകകപ്പ് ഫൈനലിലെ തോല്‍വി അര്‍ജന്റീനയെ ഏറെ വേദനിപ്പിച്ച ഒന്നായിരുന്നു.

അടുത്തടുത്തായി മൂന്ന് പ്രധാന ടൂര്‍ണമെന്റുകളുടെ കലാശപ്പോരിലാണ് അവര്‍ക്ക് കാലിടറിയത്. എന്നാല്‍ ഇത്തവണ അത് സംഭവിച്ചില്ല.കാത്തിരിപ്പിനൊടുവില്‍ അര്‍ജന്റീന ആരാധകര്‍ക്ക് എന്നും ഓര്‍ത്തിരിക്കാവുന്ന ഒരു കിരീട നേട്ടം.ലയണല്‍ മെസി കപ്പുയര്‍ത്തിയപ്പോള്‍ ലോകമെങ്ങും വിജയത്തിന്റെ പെരുമ്ബറ മുഴങ്ങി. ഓരോ വീടുകളും, ക്ലബുകളും ഓരോ മുക്കും മൂലയും മെസിയുടെ വിജയം ആഘോഷിച്ചു.മത്സരം അവസാനിച്ച ശേഷം ഏറെ നേരം മെസിയും നെയ്മറും ആലിംഗനം ചെയ്തു. ഇവര്‍ക്ക് ചുറ്റും ക്യാമറയുടെ ഫ്‌ളാഷുകള്‍ മിന്നിമാഞ്ഞു. ഏറെ വൈകാരിക മുഹൂര്‍ത്തമായിരുന്നു കോപ്പയുടെ അവസാന നിമിഷം.

Related News