Loading ...

Home USA

എറിക് ഗാര്‍സെറ്റിയെ യുഎസിന്റെ ഇന്ത്യയിലെ അംബാസിഡറായി നിയമിച്ചു

വാഷിംഗ്ടണ്‍: ഇന്ത്യയിലെ യുഎസ് അംബാസിഡറായി എറിക് ഗാര്‍സെറ്റിയെ നിയമിച്ച്‌ പ്രസിഡന്റ് ജോ ബൈഡന്‍. യുഎസ് പ്രസിഡന്റിന്റെ അടുത്തയാളുമാണ് ഗാര്‍സെറ്റി. നിലവില്‍ ഗാര്‍സെറ്റി ലോസ് ആഞ്ചല്‍സ് മേയറാണ്. മറ്റ് മൂന്നിടങ്ങളിലേക്കുള്ള അംബാസിഡര്‍മാരെയും ബൈഡന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബൈഡന്റെ പ്രസിഡന്‍ഷ്യല്‍ ക്യാമ്ബയിന്റെ കോ ചെയറായിരുന്നു ഗാര്‍സെറ്റി. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്കായി ബൈഡന്‍ നിയമിച്ച കമ്മിറ്റിയുടെയും ഭാഗമായിരുന്നു ഗാര്‍സെറ്റി.

വലിയ പദവികള്‍ തന്നെ ഗാര്‍സെറ്റിക്ക് ലഭിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. à´•àµà´¯à´¾à´¬à´¿à´¨à´±àµà´±àµ ബെര്‍ത്തായിരുന്നു എല്ലാവരും പ്രതീക്ഷിച്ചത്. അതല്ലെങ്കില്‍ ഹൗസിംഗ് സെക്രട്ടറിയായും അദ്ദേഹം നിയമിക്കപ്പെടുമെന്ന് കരുതിയിരുന്നു. അതേസമയം ഇന്ത്യയിലേക്കുള്ള നിര്‍ണായക നിയമനമായിട്ടാണ് ഗാര്‍സെറ്റിയുടെ വരവ് വ്യാഖാനിക്കപ്പെടുന്നത്. വൈറ്റ് ഹൗസുമായി അടുത്ത ബന്ധം ഗാര്‍സെറ്റിക്കുണ്ട്. ഇത് ബൈഡനുമായുള്ള ചര്‍ച്ചകള്‍ക്ക് കൂടുതല്‍ ബലം നല്‍കും.

വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ നിര്‍ണായകമായ പല കാര്യങ്ങളും നടപ്പാക്കാന്‍ ഇതിലൂടെ ഇന്ത്യക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഏഷ്യന്‍ രാജ്യങ്ങളില്‍ അമേരിക്ക ഏറെ പ്രതീക്ഷയോടെ കാണുന്ന രാജ്യമാണ് ഇന്ത്യ. എല്ലാവിധ സഹകരണവും മോദിയുമായി ഉണ്ടാവുമെന്നും ബൈഡന്‍ പ്രഖ്യാപിച്ചതാണ്. ജപ്പാനും ഓസ്‌ട്രേലിയക്കുമൊപ്പം വലിയ ബന്ധത്തിന് ഇന്ത്യയുമായി ആഗ്രഹം യുഎസ്സിനുണ്ട്. ഏഷ്യയിലെ തന്ത്രപരമായ പങ്കാളിയായിട്ടാണ് ഇന്ത്യയെ ബൈഡന്‍ കാണുന്നത്.ബൈഡന്‍ അധികാരമേറ്റ് നൂറ് ദിവസത്തിനുള്ളില്‍ നാല് തവണ മോദിയുമായി സംസാരിച്ച്‌ കഴിഞ്ഞു. ക്വാഡ് ഉച്ചകോടിയുടെ ഭാഗമായിരുന്നു നേരത്തെ ഇരുവരും. അതേസമയം എറിക് ഗാര്‍സെറ്റി 2013 മുതല്‍ ലോസ് ആഞ്ചലസ് നഗരത്തിന്റെ മേയറാണ്. സിറ്റി കൗണ്‍സില്‍ 12 വര്‍ഷത്തോളം അംഗമായിരുന്നു അദ്ദേഹം. ഇതില്‍ ആറ് വര്‍ഷത്തോളം കൗണ്‍സില്‍ പ്രസിഡന്റുമായിരുന്നു. നേരത്തെ 40 യുഎസ് മേയര്‍മാരെ കൂട്ടുപിടിച്ച്‌ പാരീസ് കാലാവസ്ഥാ ഉടമ്ബടി നടപ്പാക്കണമെന്ന് ഗാര്‍സെറ്റി ആവശ്യപ്പെട്ടിരുന്നു. 97 നഗരങ്ങള്‍ ചേര്‍ന്ന സി40 സിറ്റീസിന്റെ ചെയര്‍മാനാണ് നിലവില്‍ അദ്ദേഹം. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള നടപടികളാണ് ഈ സംഘം ആവശ്യപ്പെടുന്നത്.

Related News