Loading ...

Home International

താലിബാനെതിരെ തിരിച്ചടിച്ച്‌ അഫ്ഗാന്‍ സൈന്യം ; 109 ഭീകരരെ വധിച്ചു

ഖണ്ഡഹാര്‍: താലിബാന്‍ ഭീകരര്‍ക്കെതിരെ അഫ്ഗാന്‍ സൈന്യത്തിന്റെ ശക്തമായ പ്രത്യാക്രമണം. à´•à´° വ്യോമസേന വിഭാഗങ്ങളുടെ സംയുക്താക്രമണത്തിലാണ് ഭീകരരെ സൈന്യം വകവരുത്തിയത്. അഫ്ഗാന്റെ തെക്കന്‍ മേഖലകളിലായിസൈന്യം നടത്തിയ ആക്രമണത്തിലാണ് 109 ഭീകരരെ വധിച്ചത്. 25 ഭീകരര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഖണ്ഡഹാറിലെ തെക്കന്‍ മേഖലയില്‍ രണ്ടാം ആക്രമണത്തില്‍ 70 ഭീകരരാണ് കൊല്ലപ്പെട്ടത്. അഫ്ഗാന്‍ വ്യോമസേനയുടെ സഹായത്താലാണ് കരസേന ഭീകരരുടെ കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം നടത്തിയത്. ഖണ്ഡഹാറിലെ സമീപ ജില്ലയായ ദാണ്ഡിലാണ് കരസേനയുടെ 205-ാം അറ്റാള്‍ കോര്‍ ആക്രമണം നടത്തിയത്.ഇതേ സമയം തന്നെ ഹെല്‍മാന്ദ് പ്രവിശ്യയില്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 39 ഭീകരരെ വധിക്കുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. à´µà´¨àµâ€ തോതില്‍ ആയുധങ്ങള്‍ പിടിച്ചെടുത്ത സൈന്യം സ്‌ഫോടകവസ്തുക്കള്‍ നശിപ്പിച്ചതായും അവകാശപ്പെടുന്നു.

Related News