Loading ...

Home Gulf

ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് തുടരുമെന്ന് യു.എ.ഇ

ദുബായ്: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ശന പ്രവേശനവിലക്കില്‍ മാറ്റം ഇതുവരെ വരുത്തിയിട്ടില്ലെന്ന് യു.എ.ഇ വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയ്ക്കൊപ്പം മറ്റ് 13 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന വിലക്കില്‍ മാറ്റമില്ല. ബിസിനസ്, ചാര്‍ട്ടേഡ് വിമാനങ്ങള്‍, കാര്‍ഗോ വിമാനങ്ങള്‍ എന്നിവയെ വിലക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഇതേസമയം, എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ജൂലായ് 7 മുതലുള്ള ടിക്കറ്റ് വില്പന ആരംഭിച്ചിട്ടുണ്ട്. മുംബെയില്‍ നിന്ന് ദുബായിലേക്ക് ‌വണ്‍വേ ഇക്കോണമി ടിക്കറ്റ് നിരക്ക് 43,683 രൂപയാണ്. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്, മറ്റു സ്വകാര്യ വിമാനക്കമ്ബനികള്‍ എന്നിവ ബുക്കിംഗ് ഇതുവരെ പുനഃരാരംഭിച്ചിട്ടില്ല

Related News