Loading ...

Home sports

മുന്‍ റയല്‍ താരം സെര്‍ജിയോ റാമോസ് ഇനി പിഎസ്ജിയില്‍

മുന്‍ റയല്‍ മാഡ്രിഡ് നായകന്‍ സ്പെയിനിന്റെ സെര്‍ജിയോ റാമോസ് ഇനി പാരീസ് സെയിന്റ് ജര്‍മനില്‍ (പിഎസ്ജി). അടുത്ത രണ്ടു വര്‍ഷത്തേക്കാണ് പിഎസ്ജിയുമായി റാമോസ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്. പിഎസ്ജി തന്നെയാണ് വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.

16 വര്‍ഷങ്ങള്‍ക്ക് ശേഷം റയല്‍ വിട്ട റാമോസിന് അവിടെ ലഭിച്ച വേതനം തന്നെ പിഎസ്ജിയിലും ലഭിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. à´•à´´à´¿à´žàµà´ž മാസമാണ് താരം റയല്‍ ക്ലബ് വിട്ടത്. 35 കാരനായ റാമോസ് റയലിനൊപ്പം നാല് തവണ ചാമ്ബ്യന്‍സ് ലീഗ് കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. താരത്തിന്റെ പരിചയസമ്ബത്ത് പിഎസ്ജിയ്ക്ക് ഗുണകരമാകും.

നെയ്മര്‍, എംബപ്പേ, ഡി മരിയ തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം ഈ പ്രതിരോധതാരത്തിന്റെ പരിചയസമ്ബത്ത് കൂടെ ചേരുമ്ബോള്‍ ടീം ഒന്നുകൂടെ മികച്ചതാകും. "ഇത് തന്റെ കരിയറിലെ മറ്റൊരു അധ്യായമാണെന്നാണ്" റാമോസ് കരാര്‍ ഒപ്പുവെച്ചതിനു ശേഷം പറഞ്ഞത്.

Related News