Loading ...

Home sports

കോവിഡ് പ്രതിസന്ധിയില്‍ കാണികളുടെ ആരവമില്ലാതെ ടോക്കിയോ ഒളിംപിക്‌സ്

ജപ്പാനിലെ ടോക്കിയോയില്‍ നടക്കുന്ന ഇത്തവണത്തെ ഒളിംപിക്‌സിന് കാണികളുടെ ആരവം മുഴങ്ങില്ല. കോവിഡ് പശ്ചാത്തലത്തില്‍ കാണികളെ ഒളിംപിക്‌സിന് പ്രവേശിപ്പിക്കില്ല എന്ന് സംഘാടകര്‍ അറിയിച്ചു. ദിനംപ്രതി കോവിഡ് കണക്കുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് സംഘാടകര്‍ ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടത്.

അതേസമയം കോവിഡ് പ്രതിസന്ധിയില്‍ ടോക്കിയോ നഗരത്തില്‍ ജൂലൈ 12 മുതല്‍ ഓഗസ്റ്റ് 22 വരെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും തീരുമാനമായി. à´œàµ‚ലൈ 23 മുതല്‍ ഓഗസ്റ്റ് 8 വരെയാണ് ഒളിമ്ബിക്സ് നടക്കുക. à´ˆ അടിയന്തരാവസ്ഥ നിയന്ത്രങ്ങള്‍ക്കിടെയായിരിക്കും മത്സരങ്ങള്‍ നടക്കുക. നേരത്തെ വിദേശ കാണികളെ പ്രവേശിപ്പിക്കാതെ പരിമിതമായ രീതിയില്‍ കാണികളെ പ്രവേശിപ്പിക്കും എന്നായിരുന്നു സംഘാടകര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ സാഹചര്യം അനുകൂലമാവാത്തതിനാല്‍ കാണികളെ പ്രവേശിപ്പിക്കണ്ട എന്ന തീരുമാനത്തിലെത്തി സംഘാടകര്‍. കോവിഡ് പ്രതിസന്ധിയില്‍ കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന ഒളിംപിക്‌സ് ഇത്തവണത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

Related News