Loading ...

Home Gulf

വാക്‌സീന്‍ സ്വീകരിക്കാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ നടപടി : ഒമാന്‍ ആരോഗ്യ മന്ത്രാലയം

മസ്‌കത്ത്∙ രാജ്യത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ വാക്സീന്‍ സ്വീകരിച്ചില്ലെങ്കില്‍ നടപടിയുണ്ടാകുമെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമദ് ബിന്‍ മുഹമ്മദ് അല്‍ സഈദി. ഒമാനില്‍ പ്രത്യേക ആരോഗ്യ കാരണങ്ങളില്ലാതെ വാക്സീന്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുന്നവര്‍ക്കെതിരായ നടപടികള്‍ പിന്നീടു പ്രഖ്യാപിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ വാക്സീനെടുത്തില്ലെങ്കില്‍ നടപടിയുണ്ടാകുമെന്നും സ്വകാര്യ മേഖലയിലും ഇതേ നടപടി തുടരുന്നത് ആലോചിക്കുമെന്നും മന്ത്രി അഹമദ് ബിന്‍ പറഞ്ഞു.

ഓഗസ്റ്റ് അവസാനത്തോടെ മുന്‍ഗണനാ വിഭാഗത്തിലെ 65 മുതല്‍ 70 ശതമാനം വരെപേര്‍ക്ക് വാക്സീന്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. എന്നാല്‍ വാക്സീനെടുത്ത 60 വയസിനു മുകളില്‍ പ്രായമുള്ളവരില്‍ മരണ നിരക്ക് ക്രമേണ കുറഞ്ഞുവരികയാണ്. ഈദ് ആഘോഷങ്ങളിലെ കൂടി ചേരലുകള്‍ കൊവിഡ് ബാധയും മരണങ്ങളും വര്‍ധിപ്പിച്ചേക്കും . അതെ സമയം രാത്രികാല ലോക്ക്ഡൗണ്‍ പുതിയ കേസുകള്‍ കുറയ്ക്കാന്‍ സഹായകമായി. വര്‍ഷ അവസാനത്തോടെ ഏഴു ദശലക്ഷം വാക്സീന്‍ ഒമാന്‍ സ്വന്തമാക്കും.

Related News