Loading ...

Home Kerala

തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ട​ര്‍​പ്പ​ട്ടി​ക ചോ​ര്‍​ന്നു; മൊ​ഴി​യി​ല്‍ ഉ​റ​ച്ച്‌ തെ​ര. ക​മ്മീ​ഷ​ന്‍ ഓ​ഫീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍


തി​രു​വ​ന​ന്ത​പു​രം: വോ​ട്ട​ര്‍ പ​ട്ടി​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ന്ന സം​ഭ​വ​ത്തി​ല്‍ ക്രൈം​ബ്രാ​ഞ്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ഓ​ഫീ​സി​ലെ​ത്തി ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍ നി​ന്ന് മൊ​ഴി​രേ​ഖ​പ്പെ​ടു​ത്തി. ജോ​യി​ന്‍റ് ചീ​ഫ് ഇ​ല​ക്ട​റ​ല്‍ ഓ​ഫീ​സ​ര്‍ അ​ട​ക്ക​മു​ള്ള​വ​രു​ടെ മൊ​ഴി​യാ​ണ് ക്രൈം​ബ്രാ​ഞ്ച് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ട​ര്‍​പ്പ​ട്ടി​ക ചോ​ര്‍​ന്നു​വെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക്രൈം​ബ്രാ​ഞ്ചി​ന് മൊ​ഴി ന​ല്‍​കി.

ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൊ​ഴി അ​നു​സ​രി​ച്ച്‌ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ഓ​ഫീ​സി​ലെ ക​മ്ബ്യൂ​ട്ട​റി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന രേ​ഖ​യാ​ണ് ചോ​ര്‍​ന്ന​ത്. ഇ​ത് ര​ഹ​സ്യ​സ്വ​ഭാ​വ​ത്തോ​ടെ പാ​സ്‌​വേ​ര്‍​ഡ് അ​ട​ക്കം ഉ​പ​യോ​ഗി​ച്ച്‌ സം​ര​ക്ഷി​ക്കു​ന്ന ഒ​രു വോ​ട്ട​ര്‍​പ​ട്ടി​ക​യാ​ണ്. ഇ​താ​ണ് ചോ​ര്‍​ന്ന​തെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ മൊ​ഴി ന​ല്‍​കി​യ​ത്.

മു​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വ് ചെ​ന്നി​ത്ത​ല പു​റ​ത്തു​വി​ട്ട​ത് വെ​ബ്സൈ​റ്റി​ലെ പ​ര​സ്യ രേ​ഖ​യ​ല്ല. ഔ​ദ്യോ​ഗി​ക ഫോ​ര്‍​മാ​റ്റി​ലെ രേ​ഖ​യാ​ണെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ മൊ​ഴി ന​ല്‍​കി. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ഓ​ഫീ​സി​ലെ ആ​റ് കം​പ്യൂ​ട്ട​റു​ക​ളും മൂ​ന്ന് ലാ​പ്പ്ടോ​പ്പു​ക​ളും ക്രൈം​ബ്രാ​ഞ്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നി​ലെ കെ​ല്‍​ട്രോ​ണി​ന്‍റെ ലാ​പ്ടോ​പ്പി​ല്‍ നി​ന്നും കം​പ്യൂ​ട്ട​റി​ല്‍ നി​ന്നും വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്തി ന​ല്‍​കി​യെ​ന്നാ​യി​രു​ന്നു പ​രാ​തി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക്രൈം​ബ്രാ​ഞ്ച് സം​ഘം ക​ഴി​ഞ്ഞ​യാ​ഴ്ച കേ​സെ​ടു​ത്തി​രു​ന്നു. ഐ​ടി ആ​ക്‌ട്, ഗൂ​ഢാ​ലോ​ച​ന, ഡാ​റ്റാ മോ​ഷ​ണം തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണു ക്രൈം​ബ്രാ​ഞ്ച് കേ​സെ​ടു​ത്ത​ത്.

വോ​ട്ട​ര്‍ പ​ട്ടി​ക​യു​ടെ ചു​മ​ത​ല​യു​ള്ള ജോ​യി​ന്‍റ് സി​ഇ​ഒ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ഓ​ഫീ​സി​ലെ ലാ​പ്ടോ​പ്പി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 2.67 കോ​ടി വോ​ട്ട​ര്‍​മാ​രു​ടെ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ന്നു​വെ​ന്നാ​ണു പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്.

Related News