Loading ...

Home National

ഇന്ധനവില വര്‍ധന; കര്‍ഷക പ്രക്ഷോഭ വേദിയിലും പ്രതിഷേധം


ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്‍റെ പെട്രോള്‍ -ഡീസല്‍ -പാചകവാതക വിലവര്‍ധനക്കെതിരെ ഡല്‍ഹി അതിര്‍ത്തിയില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരും. ഇന്ധനവില ഉടനടി പകുതിയായി കുറക്കണമെന്നാണ്​ കര്‍ഷകരുടെ ആവശ്യം.

ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച്‌​ കര്‍ഷക പ്രക്ഷോഭ വേദിയില്‍ വ്യാഴാഴ്​ച രാവിലെ 10 മുതല്‍ 12 വരെ സംയുക്ത കിസാര്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. മോ​ട്ടോര്‍സൈക്കിളുകള്‍, കാറുകള്‍, ട്രാക്​ടറുകള്‍, മറ്റു വാഹനങ്ങള്‍ തുടങ്ങിയവ പാതയോരത്ത്​ നിര്‍ത്തിയിട്ടായിരുന്നു പ്രതിഷേധം. സമാധാനപരമായാണ്​ സമരപരിപാടികളെന്നും കര്‍ഷക നേതാവ്​ ലഖ്​ബീര്‍ സിങ്​ പറഞ്ഞു.

കര്‍ഷക പ്രക്ഷോഭകരുടെ ഇന്ധനവില വര്‍ധനക്കെതിരായ സമരത്തിന്​ പിന്തുണയുമായി നിരവധിപേര്‍ കാലി സിലിണ്ടറുകള്‍ തലയിലേന്തി റോഡിലെത്തി. ഇന്ധനവില നിര്‍ണയാധികാരം കേന്ദ്രസര്‍ക്കാര്‍ തിരിച്ചെടുക്കണമെന്നും കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടു.

ഡല്‍ഹിയി​ല്‍ ഉള്‍പ്പെടെ രാജ്യത്തെ വിവിധ നഗരങ്ങളില്‍ പെട്രോള്‍ വില ലിറ്ററിന്​ നൂറുരൂപ കടന്നിരുന്നു. ഡീസല്‍ വിലയും രാജസ്​ഥാന്‍, മധ്യപ്രദേശ്​ തുടങ്ങിയ സംസ്​ഥാനങ്ങളില്‍ നൂറുകടന്നിരുന്നു.

Related News