Loading ...

Home National

കോവിഡ്​ കപ്പ വകഭേദം ബാധിച്ച്‌​ യു.പിയില്‍ ഒരുമരണം

ന്യൂഡല്‍ഹി: കോവിഡിന്‍റെ ഡെല്‍റ്റ പ്ലസ് വകഭേദം കൂടാതെ കപ്പ വകഭേദവും ഉത്തര്‍പ്രദേശില്‍ സ്​ഥിരീകരിച്ചു. യു.പിയില്‍ 'കോവിഡ്​ കപ്പ' ബാധിച്ച്‌​ 66കാരന്‍ മരിച്ചു. കോവിഡിന്‍റെ B.1.617.1 ഇനമാണ്​ കപ്പ (Kappa) എന്നപേരില്‍ അറിയപ്പെടുന്നത്​. B.1.617.2 വകഭേദമാണ്​ ഡെല്‍റ്റ (Delta). ഇന്ത്യയിലാണ്​ ഇവ സ്​ഥിരീകരിച്ചത്​.

ഡെല്‍റ്റ പ്ലസ്​ ഇനത്തില്‍ രണ്ട് കേസുകള്‍ കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ കണ്ടെത്തിയിരുന്നു. ഇതിനിടെയാണ്​ സന്ത് കബീര്‍ നഗറിലെ ഒരുരോഗിയു​​െട മരണം കപ്പ വകഭേദം മൂലമാണെന്ന്​ സ്​ഥിരീകരിച്ചത്​. മെയ് 27ന്​ കോവിഡ് ബാധിച്ച ഇദ്ദേഹം ജൂണ്‍ 14 നാണ്​ മരിച്ചത്​. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന്​ ജൂണ്‍ 12 ന് ബിആര്‍ഡി മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെന്നും ജൂണ്‍ 13 ന് ശേഖരിച്ച സാമ്ബിള്‍ പരിശോധിച്ചപ്പോഴാണ്​ കപ്പ വകഭേദമാണെന്ന്​ കണ്ടെത്തിയതെന്നും മൈക്രോബയോളജി വിഭാഗം മേധാവി അമ്രേഷ് സിങ്​ പറഞ്ഞു. സി‌.എസ്‌.ഐ.ആറിന്‍റെ ന്യൂഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്‍ഡ് ഇന്‍റഗ്രേറ്റീവ് ബയോളജിയില്‍ നടത്തിയ പരിശോധനയിലാണ്​ വകഭേദം സ്​ഥിരീകരിച്ചത്​.

യു.പിയില്‍ കോവിഡ്​ ഡെല്‍റ്റ പ്ലസ് ബാധിച്ച രണ്ടുപേരില്‍ ഒരാള്‍ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. ഡിയോറിയ സ്വദേശിയായ 66കാരനാണ്​ മരിച്ചത്​. ഗോരഖ്പൂര്‍ ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളജിലെ റസിഡന്‍റ്​ ഡോക്ടറായ 23 കാരനാണ്​ മറ്റൊരു രോഗി. ഇന്നലെ യു.പിയില്‍ 112 പേര്‍ക്കാണ്​ കോവിഡ്​ ബാധിച്ചത്​. 10 മരണങ്ങളും റിപ്പോര്‍ട്ട്​ ചെയ്​തു. ഇതോടെ സംസ്​ഥാനത്തെ കോവിഡ്​ മരണസംഖ്യ 22,676 ആയി.

Related News