Loading ...

Home Kerala

സർക്കാർ വാക്ക് പാലിച്ചില്ല;ഗിഫ്റ്റ് സിറ്റിക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ

അയ്യമ്പുഴ: ഗിഫ്റ്റ് സിറ്റി പദ്ധതിക്കായി സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട്  സർക്കാർ നൽകിയ  ഉറപ്പുകളൊന്നും  പാലിക്കാതെ പബ്ലിക്  ഹിയറിങുമായി മുന്നോട്ടു പോകുന്നതിൽ പ്രതിഷേധിച്ച്  പദ്ധതി പ്രദേശത്തെ ജനങ്ങൾ  കട്ടിങ് മുതൽ പബ്ലിക്  ഹിയറിങ് നടക്കുന്ന അയ്യമ്പുഴ പഞ്ചായത്ത് ഓഫീസ്  വരെ നടന്ന് പ്രതിഷേധം രേഖപെടുത്തി.രാവിലെ പത്തുമണിക്കരംഭിച്ച പ്രതിഷേധ സമരത്തിൽ      കുടിയൊഴിപ്പിക്കപ്പെടുന്നവരും, പദ്ധതി പ്രദേശത്തെ ആശ്രയിച്ച്  കഴിയുന്നവരുമായ നിരവധി ജനങ്ങളാണ് കോവിഡ്  മാനദണ്ഡങ്ങൾ പാലിച്ച്  കൊണ്ട്  പങ്കെടുത്തത്.പദ്ധതി  പ്രദേശത്തോട് ചേർന്ന് കിടക്കുന്ന ജനവാസമേഖലയല്ലാത്ത   422 ഏക്കറോളം വരുന്ന സർക്കാർ പുറമ്പോക്ക്  ഭൂമി പദ്ധതിക്കായി ഏറ്റെടുക്കുന്നതിൽ  ചർച്ചകൾ  നടത്താമെന്ന്  വ്യവസായ മന്ത്രി പി. രാജീവ്  ജനപ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ ഉറപ്പു നൽകിയിരുനെങ്കിലും അതിൽ തുടർനടപടികൾ ഉണ്ടായിട്ടില്ലെന്ന്  ജനങ്ങൾ ആരോപിക്കുന്നു. പ്രദേശവാസികളുടെ എതിർപ്പുകൾ പരിഗണിക്കാതെ പദ്ധതി പ്രദേശത്തെ താമസക്കാരല്ലാത്ത ഭൂജന്മികളുടെ  അഭിപ്രായങ്ങൾ മാത്രം ശേഖരിച്ച് കൊണ്ടുള്ള പദ്ധതിയാനുകൂല  റിപ്പോർട്ടാണ്  സാമൂഹ്യ പ്രത്യാഘത പഠന  വിലയിരുത്തൽ സംഘം  സമർപ്പിച്ചതെന്ന ആക്ഷേപവും ജനങ്ങൾക്കിടയിലുണ്ട്.  ഏതെല്ലാം ഭൂമിയാണ് ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നതെന്ന്  കൃത്യമായി അറിയില്ല എന്ന്   à´ªà´ à´¨ റിപ്പോർട്ടിൽ പറയുമ്പോൾ, പബ്ലിക്  ഹിയറിങിൽ  പങ്കെടുക്കേണ്ടത് ആരൊക്കെയാണെന്ന്  വ്യക്‌തമാക്കാൻ  സർക്കാർ സംവിധാനങ്ങൾക്ക്  കഴിഞ്ഞിട്ടില്ലെന്നും, ഭൂജന്മികളെ കൂടുതലായി ഉൾക്കൊളളിച്ചുകൊണ്ടുള്ള ഹിയറിങ്ങാണ്  ഇപ്പോൾ നടത്തുന്നതെന്നും പ്രദേശ വാസികൾ പറയുന്നു.

കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്ന സാഹചര്യത്തിൽ  ജനങ്ങൾക്ക് പ്രതികരിക്കാൻ പോലും  അവസരം നൽകാതെ തിരക്കിട്ട ഭൂമി ഏറ്റെടുക്കലുമായി  നടപടികളുമായി സർക്കാർ മുന്നോട്ടു  പോകുന്നതിലെ ചേതോവികാരം മനസിലാവുന്നിലെന്നും, പദ്ധതി പ്രദേശത്തെ വാർഡ്‌തലത്തിൽ ചേർന്ന മൂന്ന് ഗ്രാമസഭകളും ഒന്നടങ്കം എതിർത്ത പദ്ധതിയുമായി  മുന്നോട്ടു പോകുമ്പോൾ നഷ്ടപ്പെടുന്നത് ജനാധിപത്യത്തിലുള്ള വിശ്വാസമാണെന്നും ജനകീയ മുന്നേറ്റ സമിതി കൺവീനർ ബിജോയി ചെറിയാൻ പറഞ്ഞു.

പകരം ഭൂമി ചൂണ്ടികാണിച്ചിട്ടും  അതിലെ സാധ്യതകൾ പരിശോധിക്കാതെ  മലകളാൽ ചുറ്റപ്പെട്ട ജനവാസകേന്ദ്രങ്ങൾ ഏറ്റെടുക്കുന്നതിനായി  പബ്ലിക് ഹിയറിങിൽ  പങ്കെടുക്കുന്ന പദ്ധതി പ്രദേശത്തെ  താമസക്കാരല്ലാത്ത വലിയ   à´­àµà´Ÿà´®à´•à´³àµà´Ÿàµ†  അഭിപ്രായങ്ങൾ മാത്രം സ്വീകരിച്ചു കൊണ്ട്  മുന്നോട്ടു പോകാനാണ് സർക്കാർ തീരുമാനമെങ്കിൽ അതിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് ജോസ് ചുള്ളികാരൻ പറഞ്ഞു. വാർഡ് മെമ്പർമാരായ ലൈജു ഈരാളി, ജയ ഫ്രാൻസിസ്,കൊല്ലകൊട്, അമലാപുരം ഇടവക വികാരിമാരായ à´«à´¾.ബിജോയി പാലാട്ടി, à´«à´¾. വർഗീസ് ഇടശ്ശേരി തുടങ്ങിയവർ സമരത്തിൽ പങ്കെടുത്തു.

Related News