Loading ...

Home National

ഫൈസർ, മൊഡേണ വാക്‌സിനുകൾ ഓഗസ്റ്റിൽ ഇന്ത്യയിലെത്തും

ന്യുഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കാര്യമായ കുറവ് ഇല്ലാതെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 45,892 പേര്‍ക്ക് കോവിഡ് ബാധിതരായപ്പോള്‍ 817 പേര്‍ മരണമടഞ്ഞു. 44,291 പേര്‍ രോഗമുക്തരായി. ഇതുവരെ 3,07,09,557 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 4,05,028 പേര്‍ മരണമടഞ്ഞു. 2,98,43,825 പേര്‍ രോഗമുക്തരായി. 4,60,704 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.ഇതുവരെ 36,48,47,549 ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തു. ഇന്നലെ മാത്രം 33,81,671 ഡോസ് നല്‍കിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.ഇതുവരെ 42,52,25,897 കോവിഡ് സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. ഇന്നലെ മാത്രം 18,93,800 ടെസ്റ്റുകള്‍ നടത്തിയെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു.രാജ്യത്തെ വാക്‌സിനേഷന്‍ പ്രക്രിയയ്ക്ക് കുതിപ്പേകാന്‍ കൂടുതല്‍ വിദേശ വാക്‌സിനുകള്‍ കൂടി വൈകാതെയെത്തും. അമേരിക്കയില്‍ നിന്നുള്ള ഫൈസര്‍, മൊഡേണ വാക്‌സിനുകളാണ് കോവാക്‌സ് സംവിധാനത്തിലൂടെ ഓഗസ്റ്റില്‍ ഇന്ത്യയിലെത്തുക. ഫൈസറിന്റെ 30 ലക്ഷം ഡോസും മൊഡേണയുടെ 40 ലക്ഷം ഡോസുമാണ് പ്രതീക്ഷിക്കുന്നത്.അമേരിക്കയുടെ ആഗോള വാക്‌സിന്‍ദാന പദ്ധതിയുടെ ഭാഗമായി 8 കോടി ഡോസ് വാക്‌സിനുകളാണ് മറ്റ് രാജ്യങ്ങള്‍ക്ക് നല്‍കുന്നത്. ഇന്ത്യയിലെ ചില നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഇതുവരെ അത് സ്വീകരിക്കാന്‍ നമ്മുക്ക് കഴിഞ്ഞിട്ടില്ല. അതേസമയം, അയല്‍രാജ്യങ്ങള്‍ അടക്കം നിരവധി രാജ്യങ്ങള്‍ ഈ ആനുകൂല്യം കൈപ്പറ്റുകയും ചെയ്തു. ഈ പദ്ധതിയനുസരിച്ച്‌ 20 ലക്ഷം ഡോസ് വാക്‌സിന്‍ ഇന്ത്യയ്ക്ക് ലഭിക്കേണ്ടതായിരുന്നു.അതിനിടെ, ഫ്രാന്‍സില്‍ കോവിഡ് മൂന്നാം തരംഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രോഗബാധിതരില്‍ 40 ശതമാനത്തോളം പേര്‍ക്ക് ഡെല്‍റ്റ വകഭേദം കണ്ടെത്തിയിട്ടുണ്ട്. ഈ നില തുടര്‍ന്നാല്‍ നാലാം തരംഗത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് സര്‍ക്കാര്‍ വക്താവ് ഗബ്രിയേല്‍ അറ്റാല്‍ പറഞ്ഞു. ഓരോ ആഴ്ചയിലും ഡെല്‍റ്റ വകഭേദം റിപ്പോര്‍ട്ട് ചെയ്യുന്ന രോഗികളുടെ എണ്ണം ഇരട്ടിയാണ്. മൂന്നാഴ്ച മുന്‍പ 10 ശതമാനം ആയിരുന്നത് കഴിഞ്ഞയാഴ്ച 20 ശതമാനത്തില്‍ എത്തി. ഈ ആഴ്ച ഇത് 40% ആണെന്നും സര്‍ക്കാര്‍ അറിയിച്ചു.

Related News