Loading ...

Home special dish

ഓണമധുരത്തിന് 10 തരം പായസം

പായസത്തിെൻറ മധുരമില്ലാതെ ഒരു ഓണസദ്യയും പൂർണമാകുന്നില്ല. തൂശനിലയിൽ പപ്പടവും പഴവും ചേർത്ത് പായസം കഴിക്കുന്പോൾ സദ്യക്ക് ഇരി മധുരമേറുന്നു. ഒന്നാം ഓണമായ ഉത്രാടം മുതൽ നാലാം ഓണമായ ചതയം വരെ പായസം വയ്ക്കുന്പോൾ മടുപ്പില്ലാതിരിക്കാൻ രുചികൾ പലതാവുക തന്നെ വേണം. ഇത്തവണത്തെ ഓണം സ്പെഷൽ പാചകത്തിൽ പത്തുതരം പായസങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

അവൽ പായസം 

ആവശ്യമുള്ള സാധനങ്ങൾ

1. അവൽ -1 കപ്പ്
2. നെയ്യ് -2 ടേബിൾ സ്പൂണ്‍
3. ശർക്കര - 400 ഗ്രാം
4. തേങ്ങ ചിരകിയത്(വലുത്)-1 
5. ഏലയ്ക്കാപ്പൊടി -1/4 ടീസ്പൂണ്‍
6. കശുവണ്ടിപ്പരിപ്പ് -ആവശ്യത്തിന്
7. ഉണക്കമുന്തിരി -ആവശ്യത്തിന്
8. വെള്ളം- ആവശ്യത്തിന്.

തയാറാക്കുന്ന വിധം

ഒരു പാനിൽ ഒന്നര കപ്പ് വെള്ളമൊഴിച്ച് (മീഡിയം തീയിൽ) അടുപ്പത്തുവച്ച് വെള്ളം ചൂടാകുന്പോൾ ശർക്കര അതിലേക്കിട്ട് അലിയിച്ചെടുത്ത് മറ്റൊരു പാത്രത്തിലേക്ക് അരിച്ച് ഒഴിച്ചുവയ്ക്കുക. ചിരകിയ തേങ്ങ പിഴിഞ്ഞ് ഒന്നും രണ്ടും മൂന്നും പാലെടുത്ത് (ഓരോ കപ്പ് വീതം) വെറേെ പാത്രങ്ങളിലാക്കി വയ്ക്കുക. ഒരു വലിയ പാൻ അടുപ്പത്തു വച്ച് അതിൽ രണ്ട് ടേബിൾ സ്പൂണ്‍ നെയ്യൊഴിച്ച് (മീഡിയം തീയിൽ) കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ വറുത്തു കോരി മാറ്റിവയ്ക്കുക. അതേ പാനിൽതന്നെ അവൽ ചേർത്ത് നെയ്യിൽ വറുക്കുക. വെളുത്ത അവലാണെങ്കിൽ അത് ചുവക്കുന്നതുവരെ വറുക്കുക. ഇതിലേക്ക് മൂന്നാം പാൽ ചേർത്ത് തിളപ്പിക്കുക. ഇത് തിളച്ച് വറ്റിവരുന്പോൾ ശർക്കരപ്പാനി ചേർത്ത് തുടരെ ഇളക്കി നന്നായി വരിയെടുക്കണം. രണ്ടാം പാൽ ചേർത്ത് ഇളക്കി തീ അൽപം കുറച്ചുവച്ച് വേവി ക്കുക. അതും വറ്റിവന്പോൾ ഒന്നാംപാൽ, ഏലയ്ക്കാപ്പൊടി എന്നിവ ചേർത്ത് ഇളക്കി വറുത്തുവച്ചിരിക്കുന്ന കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ വിതറി അവൽ പായസം വിളന്പാം.

ബ്രഹ്മി ഞവരയരി പായസം

ആവശ്യമുള്ള സാധനങ്ങൾ

1. ഞവരയരി -250 ഗ്രാം
2. ബ്രഹ്മി ഉണക്കിപ്പൊടിച്ചത് -4 ടേബിൾ സ്പൂണ്‍
3. ശർക്കര -600 ഗ്രാം
4. ഇരിമധുരം ഉണക്കിപ്പൊടിച്ചത് -4 ടേബിൾ സ്പൂണ്‍
5. ജീരകം, ചുക്ക് പൊടിച്ചത് -1 ടീ സ്പൂണ്‍
6. നെയ്യ്-2 ടേബിൾ സ്പൂണ്‍
7. ചൗരി -1/4 കപ്പ് 
8. തേങ്ങ ചിരകിയത് (വലുത്) -2 എണ്ണം.

തയാറാക്കുന്ന വിധം

à´…à´°à´¿ നന്നായി കഴുകി വേവിക്കുക. à´šà´¿à´°à´•à´¿à´¯ തേങ്ങ അൽപം വെള്ളം ചേർത്ത് മിക്സിയിൽ അടിച്ച് പിഴിഞ്ഞ് ഒന്നും രണ്ടും മൂന്നും പാലെടുത്ത് (2 കപ്പ് വീതം) വെറേെ പാത്രങ്ങളിലാക്കി വയ്ക്കുക. ശർക്കര വെള്ളംചേർത്ത് ഉരുക്കി പാനി തയ്യാറാക്കി വയ്ക്കുക. ചൗരി വേവിച്ചുവയ്ക്കുക. ഒരു ഉരുളിയിലോ ചുവട് കിയുള്ള പാനിലോ ശർക്കര പാനി ഒഴിച്ച് മീഡിയം തീയിൽ തുടരെ ഇളക്കി നന്നായി വരിയെടുക്കണം. ഇതിലേക്ക് ബ്രഹ്മി, ഇരട്ടിമധുരം എന്നിവ ചേർത്ത് ഇളക്കി മിശ്രിതം നന്നായി കുറുകി വെള്ളം മുഴുവനും വറ്റുന്പോൾ നെയ്യ് ചേർത്ത് ഇളക്കുക. ഉടൻതന്നെ മൂന്നാം പാൽ ചേർത്ത് ഇളക്കി യോജിപ്പിക്കണം. കുറുകിവരുന്പോൾ രണ്ടാം പാൽ ഒഴിച്ച് തീ അൽപം കുറച്ചുവച്ച് തുടരെ ഇളക്കിക്കൊടുക്കുക. ഇതും വറ്റിത്തുടങ്ങുന്പോൾ ഒന്നാംപാൽ ഒഴിച്ച് വേവിച്ചു വച്ചിരിക്കുന്ന ഞവരയരി, ചൗരി, ഏലയ്ക്കാപ്പൊടി, ജീരകപ്പൊടി, ചുക്ക് പൊടി എന്നിവ ചേർത്ത് ഇളക്കി തീ വളരെ കുറച്ചുവച്ച് പാത്രപാകമാകുന്പോൾ വിളന്പാം. 

കാരറ്റ് സേമിയ പായസം

ആവശ്യമുള്ള സാധനങ്ങൾ

1. കാരറ്റ് (ഗ്രേറ്റ് ചെയ്തത്)- 2 എണ്ണം
2. പഞ്ചസാര -100 ഗ്രാം
3. സേമിയ(വേവിച്ചത്) -1/4 കപ്പ്
4. ചൗരി(വേവിച്ചത്)- 1/4 കപ്പ്
5. പാൽ -1 ലിറ്റർ
6. ഏലയ്ക്കാപ്പൊടി -1/8 ടീസ്പൂണ്‍
7. വെള്ള-ആവശ്യത്തിന്.

തയാറാക്കുന്ന വിധം

ചൗവ്വരി വേവിക്കുന്ന വിധം

ഒരു പാനിൽ മൂന്ന് കപ്പ് വെള്ളമൊഴിക്കുക. വെള്ളം നന്നായി തിളയ്ക്കുന്പോൾ തീ കുറച്ചുവച്ച് ചൗവ്വരി ചേർക്കുക. അഞ്ചു മിനിറ്റ് കഴിഞ്ഞ് തീ അൽപം കൂിവച്ച് (മീഡിയം തീയിൽ) 20 മിനിറ്റോളം (ചൗവ്വരിയുടെ നിറം പൂർണമായി മാറുന്നതുവരെ) വേവിക്കുക.

സേമിയ നേരിയ ബ്രൗണ്‍ നിറമാകുന്നതുവരെ നെയ്യിൽ വറുത്തതിൽ ഒരു കപ്പ് വെള്ളം കൂടിയൊഴിച്ച് സേമിയ നന്നായി വേവിക്കുക. ഇനി ഒരു വലിയ പാനിൽ, കാരറ്റ് ചെറുതായി ഗ്രേറ്റ് ചെയ്തത്, 1/2 കപ്പ് വെള്ളം എന്നിവയെടുത്ത് മീഡിയം തീയിൽ വേവിക്കണം. തുടരെ ഇളക്കിക്കൊടുക്കണം. ഇനി നെയ്യ് അൽപ്പാൽപ്പമായി ചേർത്ത് ഇളക്കണം. നന്നായി വരട്ടിയെടുത്തശേഷം അതിലേക്ക് പഞ്ചസാര ചേർത്ത് തുടരെ ഇളക്കുക. നന്നായി കുറുകിവരുന്പോൾ തീ കുറച്ചുവച്ച് പാൽ അൽപ്പാൽപ്പമായി ചേർത്ത് ഇളക്കണം. ഇനി ഏലയ്ക്കാപ്പൊടി, വേവിച്ചുവച്ചിരിക്കുന്ന സേമിയ, ചൗവ്വരി എന്നിവ ചേർത്ത് ഇളക്കി യോജിപ്പിച്ച് ചൂടോടെയോ, ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചോ വിളന്പാം.

ഈന്തപ്പഴം പൈനാപ്പിൾ പായസം

ആവശ്യമുള്ള സാധനങ്ങൾ

1. പൈനാപ്പിൾ ചെറുതായി മുറിച്ചത് -ഒരു കപ്പ്
2. ഈന്തപ്പഴം -ആറ് എണ്ണം
3. ശർക്കര പാനി -ഒന്നര കപ്പ്
4. തേങ്ങ ചിരകിയത്(വലുത്)-ഒരെണ്ണം 
5. നെയ്യ് -2 ടേബിൾ സ്പൂണ്‍
6. ചൗരി -കാൽ കപ്പ്
7. ഏലയ്ക്കാപ്പൊടി -1/4 ടീസ്പൂണ്‍
8. കശുവണ്ടിപ്പരിപ്പ് -ആവശ്യത്തിന്
9. ഉണക്കമുന്തിരി -ആവശ്യത്തിന്
10. വെള്ളം -ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു പാനിൽ കൈതച്ചക്ക ചെറിയ ചതുരക്കഷണങ്ങളാക്കി മുറിച്ചതും 1/2 കപ്പ് വെള്ളവും ചേർത്ത് മീഡിയം തീയിൽ വേവിക്കുക. à´šà´¿à´°à´•à´¿à´¯ തേങ്ങ പിഴിഞ്ഞ് ഒന്നും രണ്ടും മൂന്നും പാലെടുത്ത് (ഓരോ കപ്പ് വീതം) വെറേെ പാത്രങ്ങളിലാക്കി വയ്ക്കുക. കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ ഒരു ടേബിൾ സ്പൂണ്‍ നെയ്യിൽ വറുത്തുകോരി മാറ്റിവയ്ക്കുക. ഈന്തപ്പഴം കുരുകളഞ്ഞ് കാൽ കപ്പ് വെള്ളം കൂടെ ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. ശർക്കര വെള്ളം ചേർത്ത് ഇളക്കി പാനി തയ്യാറാക്കി വയ്ക്കുക. ചൗരി വേവിച്ചു വയ്ക്കുക. ഒരു ഉരുളിയിലോ ചുവട് കട്ടിയുള്ള പാനിലോ ശർക്കര പാനിയൊഴിച്ച് മീഡിയം തീയിൽ തുടരെ ഇളക്കി നന്നായി വരിയെടുക്കണം. ഇത് നന്നായി കുറുകി വെള്ളം മുഴുവൻ വറ്റുന്പോൾ നെയ്യ് ചേർത്ത് ഇളക്കുക. ഉടൻതന്നെ മൂന്നാം പാൽ ചേർത്ത് ഇളക്കി യോജിപ്പിക്കണം. ഇതിലേക്ക് വേവിച്ച പൈനാപ്പിൾ ചേർത്ത് തുടരെ ഇളക്കുക. വെന്തുടയാത്ത കഷണങ്ങളുണ്ടെങ്കിൽ അവയെ സ്പൂണ്‍കൊണ്ട് നന്നായി ഉടച്ച് ശർക്കര പാനിയിലേക്ക് ചേർത്ത് ഇളക്കിക്കൊണ്ടിരിക്കണം. ഈന്തപ്പഴം കൂടെ ചേർത്ത് നന്നായി വരിയെടുത്ത് രണ്ടാം പാൽ ഒഴിച്ച് തീ അൽപം കുറച്ചുവച്ച് തുടരെ ഇളക്കിക്കൊടുക്കുക. ഇതു വറ്റിത്തുടങ്ങുന്പോൾ ഒന്നാംപാൽ ഒഴിച്ച് ചൗവ്വരി, ഏലയ്ക്കാപ്പൊടി എന്നിവ ചേർത്ത് ഇളക്കി തീ വളരെ കുറച്ചുവച്ച് നന്നായി ഇളക്കി യോജിപ്പിച്ച് വറുത്തുവച്ചിരിക്കുന്ന കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ കൂടെ ചേർത്ത് പാത്രപാകമാകുന്പോൾ വിളന്പാം. 

മാന്പഴ പായസം

ആവശ്യമുള്ള സാധനങ്ങൾ
1. മാന്പഴം -രണ്ടെണ്ണം
2. പഞ്ചസാര -100 ഗ്രാം/ആവശ്യത്തിന്
3.സേമിയ(വേവിച്ചത്) -1/4 കപ്പ് 
4. ചൗവ്വരി (വേവിച്ചത്) -1/4 കപ്പ് 
5. പാൽ -1 ലിറ്റർ
6. ഏലയ്ക്കാപ്പൊടി -1/8 ടീസ്പൂണ്‍
7. വെള്ളം -ആവശ്യത്തിന്.

തയാറാക്കുന്ന വിധം

മാന്പഴം ചെറിയ കഷണങ്ങളാക്കി മുറിച്ച് മിക്സിയിൽ അടിച്ചെടുക്കുക. സേമിയ നേരിയ ബ്രൗണ്‍ നിറമാകുന്നതു വരെ നെയ്യിൽ വറുത്ത് ഒരു കപ്പ് വെള്ളം കൂടെയൊഴിച്ച് നന്നായി വേവിക്കുക. ഒരു വലിയ പാനിൽ അര കപ്പ് വെള്ള മൊഴിച്ച് അടുപ്പത്തുവച്ച് അതിലേക്ക് അടിച്ചെടുത്ത മാന്പഴം കൂടെ ചേർത്ത് മീഡിയം തീയിൽ വേവിക്കുക. അതിലേക്ക് പഞ്ചസാര ചേർത്ത് തുടരെ ഇളക്കുക. ഇത് കുറുകി വരുന്പോൾ തീ കുറച്ചുവച്ച് പാൽ അൽപാൽപമായി ചേർത്ത് ഇളക്കണം. ഇനി ഏലയ്ക്കാപ്പൊടി, വേവിച്ചുവച്ചിരിക്കുന്ന സേമിയ, ചൗരി എന്നിവ ചേർത്ത് ഇളക്കി യോജിപ്പിച്ച് ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് വിളന്പാം.

മത്തങ്ങ പായസം

ആവശ്യമുള്ള സാധനങ്ങൾ

1. നന്നായി വിളഞ്ഞ മത്തങ്ങ-400 ഗ്രാം
2. തേങ്ങ ചിരകിയത്(വലുത്) -ഒരെണ്ണം
3. ശർക്കര(വലുത്) -ഒരു ഉണ്ട 
4. നെയ്യ് -2 ടേബിൾ സ്പൂണ്‍
5. ജീരകം, ചുക്ക് പൊടിച്ചത് -1 ടീസ്പൂണ്‍
6. ഏലയ്ക്കാപ്പൊടി -1/4 ടീസ്പൂണ്‍
7. കശുവണ്ടിപ്പരിപ്പ്-ആവശ്യത്തിന്
8. ഉണക്കമുന്തിരി -ആവശ്യത്തിന്
9. തേങ്ങാക്കൊത്ത്-2 ടേബിൾ സ്പൂണ്‍
10. ചൗവ്വരി -2 ടേബിൾ സ്പൂണ്‍
11. വെള്ളം -ആവശ്യത്തിന്

തയാറാക്കുന്ന വിധം

മത്തങ്ങ നന്നായി കഴുകി കുരുകളഞ്ഞ് ചെറിയ ചതുരക്കഷണങ്ങളാക്കി മുറിച്ചെടുക്കുക. കുക്കറിൽ മുക്കാൽ കപ്പ് വെള്ളവും ചേർത്ത് (2 വിസിൽ) മത്തങ്ങ വേവിക്കുക. à´šà´¿à´°à´•à´¿à´¯ തേങ്ങ പിഴിഞ്ഞ് ഒന്നും രണ്ടും മൂന്നും പാലെടുത്ത് (ഓരോ കപ്പ് വീതം) വെറേെ പാത്രങ്ങളിലാക്കി വയ്ക്കുക. കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, തേങ്ങാക്കൊത്ത് എന്നിവ ഒരു ടേബിൾ സ്പൂണ്‍ നെയ്യിൽ വറുത്തുകോരി വാങ്ങി വയ്ക്കുക. ശർക്കര ഉരുക്കി പാനി തയ്യാറാക്കി വയ്ക്കുക. ചൗവ്വരി വേവിച്ചു വയ്ക്കുക. ഒരു ഉരുളിയിലോ ചുവട് കട്ടിയുള്ള പാനിലോ ശർക്കര പാനി ഒഴിച്ച് മീഡിയം തീയിൽ തുടരെ ഇളക്കി നന്നായി വരിയെടുക്കണം. ഇത് നന്നായി കുറുകി വെള്ളം മുഴുവൻ വറ്റുന്പോൾ നെയ്യ് ചേർത്ത് ഇളക്കുക. ഉടൻ തന്നെ മൂന്നാംപാൽ ചേർത്ത് ഇളക്കി യോജിപ്പിക്കണം. ഇതിലേക്ക് മത്തങ്ങ വേവിച്ചത് ചേർത്ത് തുടരെ ഇളക്കുക. വെന്തുടയാത്ത മത്തങ്ങാ കഷണങ്ങളുണ്ടെങ്കിൽ അവയെ സ്പൂണ്‍കൊണ്ട് നന്നായി ഉടച്ച് ശർക്കരപാനിയിലേക്ക് ചേർത്ത് ഇളക്കിക്കൊണ്ടിരിക്കണം. നന്നായി കുറുകിവരുന്പോൾ രണ്ടാംപാൽ ഒഴിച്ച് തീ അൽപം കുറച്ചുവച്ച് തുടരെ ഇളക്കിക്കൊണ്ടിരിക്കണം. ഇത് വറ്റിത്തുടങ്ങുന്പോൾ ഒന്നാംപാൽ ഒഴിച്ച് ചൗവ്വരി, ഏലയ് ക്കാപ്പൊടി, ജീരകം, ചുക്ക് പൊടിച്ചത് എനനിവ ചേർത്ത് ഇളക്കി തീ വളരെ കുറച്ചുവച്ച് നന്നായി ഇളക്കി യോജിപ്പിച്ച് വറുത്തുവച്ചിരിക്കുന്ന കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, തേങ്ങാക്കൊത്ത് എന്നിവ കൂടെ ചേർത്ത് പാകമാകുന്പോൾ വിളന്പാം. 



പാലട പ്രഥമൻ

ആവശ്യമുള്ള സാധനങ്ങൾ

1. ഉണക്കലരിപ്പൊടി -80 ഗ്രാം
2. പഞ്ചസാര -250 ഗ്രാം
3. പാൽ -ഒരു ലിറ്റർ
4. വെളിച്ചെണ്ണ -25 മി.ലി.
5. വെള്ളം -ആവശ്യത്തിന്

തയാറാക്കുന്ന വിധം

അട അണിയുന്ന വിധം
ഉണക്കലരി പത്തിരി പാകത്തിന് പൊടിച്ചെടുത്ത് എണ്ണ, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് ചപ്പാത്തി പരുവത്തിനെക്കാൾ അൽപംകൂടെ അയച്ച് കുഴച്ചെടുക്കുക. വാഴയില നന്നായി കഴുകി തുടച്ച് ഒട്ടും ഈർപ്പമില്ലാത്ത അതിെൻറ പുറംഭാഗത്ത് (ശ്രദ്ധിക്കുക, അകവശത്തല്ല. ഇലയുടെ പുറം ഭാഗത്ത്) അൽപം മാവെടുത്ത് കൈകൊണ്ട് വളരെ കികുറച്ച് പരത്തിയെടുക്കുക. പച്ച ഈർക്കിൽകൊണ്ട് ഇല മുറിയാതെ തന്നെ പരത്തിവച്ചിരിക്കുന്ന മാവിന് നെടുകെയും കുറുകെയും വരയുക. ഇത്തരത്തിൽ മുഴുവൻ മാവും ഇലകളിൽ പരത്തി വരഞ്ഞെടുക്കുക. അട ആവശ്യമുള്ള വലിപ്പത്തിൽവേണം വരയാൻ. ഇതേസമയംതന്നെ ഒരു ഉരുളിയിൽ രണ്ടു കപ്പ് വെള്ളമൊഴിച്ച് തിളയ്ക്കാൻ വയ്ക്കുക. നന്നായി വെിത്തിളയ്ക്കുന്ന വെള്ളത്തിലേക്ക് ഇലയോടുകൂടെത്തന്നെ മാവ് ഇടുക. തീ കുറയ്ക്കരുത്. അടയാകുന്നതുവരെ വെള്ളം തിളച്ചുകൊണ്ടിരിക്കണം. അടക്കഷണങ്ങൾ ഇലയിൽനിന്ന് ഇളകി വെള്ളത്തിലേക്ക് വീണുതുടങ്ങുന്പോൾ, വാഴയില നന്നായി വാടിക്കഴിഞ്ഞുവെങ്കിൽ അട പാകമായി. ഇലകൾ വെള്ളത്തിൽനിന്ന് എടുത്തുമാറ്റു ക. രണ്ടു മൂന്നു മിനിറ്റുകൂടെ വേവിച്ച് അട ആ വെള്ളത്തോടെ തന്നെ ഒരു പാത്രത്തിലേക്കോ ചെറിയ ഉരുളിയിലേക്കോ മാറ്റുക.

പായസം തയ്യാറാക്കുന്ന വിധം

ഒരു വലിയ ഓുരുളിയിലോ ചുവട് കിയുള്ള വലിയ പാനിലോ ഒരു കപ്പ് വെള്ളമൊഴിച്ച് അത് തിളച്ചുതുടങ്ങുന്പോൾ ഒരു ലിറ്റർ പാൽ അതിലേക്ക് ഒഴിച്ച് തുടരെ ഇളക്കിക്കൊണ്ടിരിക്കണം. വേവിച്ചെടുത്ത à´…à´Ÿ വെള്ളത്തിൽനിന്ന് എടുത്തുമാറ്റരുത്. പുളിച്ചുപോകും. പുളിച്ച à´…à´Ÿ പാലിലേക്ക് ഇട്ടാൽ പാൽ പിരിഞ്ഞുപോകും. എന്നാൽ അതേപടി അടുപ്പിലെ പാലിലേക്ക് ഇടുകയുമരുത്. അടയിൽ എണ്ണമയം നന്നായി ഉള്ളതിനാൽ അതും നന്നല്ല. അതുകൊണ്ട് à´…à´Ÿ 10, 13 തവണ വെള്ളം മാറ്റി മാറ്റി കഴുകി എണ്ണമയം തീരെ ഇല്ലെന്ന് ഉറപ്പു വരുത്തി അടുപ്പിലെ പാലിലേക്ക് ചേർക്കുന്നതുവരെ à´…à´Ÿ വെള്ളത്തിൽതന്നെ ഇടുക. à´…à´Ÿ വെള്ളം തോർത്തി വയ്ക്കരുത്. 15, 20 മിനിറ്റ് തുടരെ ഇളക്കി പാൽ കുറുകി പകുതിയാകുന്പോൾ അതിലേക്ക് പഞ്ചസാര ചേർത്ത് ഇളക്കുക. പഞ്ചസാരപാൽ മിശ്രിതം ഇളംറോസ് നിറമായിത്തുടങ്ങുന്പോൾ അതിലേക്ക് വെള്ളത്തിൽനിന്ന് എടുത്ത à´…à´Ÿ കൈകൊണ്ട് ചെറുതായി പിഴിഞ്ഞ് വെള്ളം കളഞ്ഞ് പാലിൽ ചേർത്ത് ഇളക്കുക. 10, 15 മിനിറ്റ് തീ കുറച്ചുവച്ച് വേവിക്കുക. തുടരെ ഇളക്കണം. ഇനി ഇളക്കുന്ന ചുകത്തിൽ കൈകൊണ്ട് വരയ്ക്കുന്ന വര കൂടിച്ചേരുന്നില്ലെങ്കിൽ പായസം റെഡിയായി. പാത്രപാകമാകുന്പോൾ ആവശ്യമെങ്കിൽ ഏലയ്ക്കാപ്പൊടി, നെയ്യിൽ വറുത്തെടുത്ത കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ വിതറി അലങ്കരിച്ച് പാലട പ്രഥമൻ വിളന്പാം. 

പപ്പായ പ്രഥമൻ

ആവശ്യമുള്ള സാധനങ്ങൾ

1. പഴുത്ത പപ്പായ (റെഡ് ലേഡി) ഇടത്തരം വലിപ്പത്തിലുള്ള പപ്പായയുടെ പകുതി (തൊലികളഞ്ഞ് കുരു നീക്കംചെയ്ത് ചെറിയ കഷണങ്ങളാക്കിയത്)
2. തേങ്ങാപ്പാൽ (രണ്ടാം പാൽ) - ഒന്നര കപ്പ്
3. തേങ്ങാപ്പാൽ (ഒന്നാം പാൽ) -ഒന്നര കപ്പ്
4. ഉപ്പില്ലാത്ത ശർക്കര പൊടിച്ചത് - ഒന്നേകാൽ കപ്പ്
5. പച്ചരി/ബസ്മതി à´…à´°à´¿ -2 ടേബിൾ സ്പൂണ്‍ 
6. നെയ്യ് -2 ടേബിൾ സ്പൂണ്‍
7. ഏലയ്ക്കാപ്പൊടി -കാൽ ടീസ്പൂണ്‍
8. കശുവണ്ടിപ്പരിപ്പ് -ആവശ്യത്തിന്
9. ഉണക്കമുന്തിരി -ആവശ്യത്തിന്
10. ചുക്കുപൊടി -1 നുള്ള്
11. വെള്ളം -ആവശ്യത്തിന്.

തയാറാക്കുന്ന വിധം

പച്ചരി/ബസ്മതി അരി 90 ശതമാനം വേവിച്ച് വാർത്തു വയ്ക്കുക. കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ അര ടേബിൾ സ്പൂണ്‍ നെയ്യിൽ വറുത്തുകോരി മാറ്റിവയ്ക്കുക. ഒരു പാനിൽ ഒരു കപ്പ് വെള്ളമൊഴിച്ച് (മീഡിയം തീയിൽ) അടുപ്പത്തുവച്ച് വെള്ളം ചൂടാകുന്പോൾ ശർക്കര അതിലേക്കിട്ട് അലിയിച്ചെടുത്ത് മറ്റൊരു പാത്രത്തിലേക്ക് അരിച്ചൊഴിക്കുക. ചിരകിയ തേങ്ങ പിഴിഞ്ഞ് ഒന്നാംപാൽ, രണ്ടാംപാൽ എന്നിവ വെറേെ പാത്രത്തിലെടുത്തുവയ്ക്കുക. പപ്പായ ചെറിയ കഷണങ്ങളാക്കി മുറിച്ചത് ഒരു പാനിലെടുത്ത് ഒരു കപ്പ് വെള്ളമൊഴിച്ച് മീഡിയം തീയിൽ അടുപ്പത്ത് അടച്ചുവച്ച് 10 മിനിറ്റ് വേവിക്കുക. പപ്പായ നന്നായി വെന്തുവരുന്നതുവരെ വേവിക്കണം. ആവശ്യത്തിന് വെള്ളമുണ്ടോയെന്ന് ഇടയ്ക്ക് അടപ്പ് തുറന്നു നോക്കുക. ഒരു ഉരുളിയിലോ ചുവട് കട്ടിയുള്ള വലിയ പാനിലോ ശർക്കരപാനിയൊഴിച്ച് മീഡിയം തീയിൽ അടുപ്പത്ത് വയ്ക്കുക. ശർക്കര അടിയിൽ പിടിക്കാതെ ഇടയ്ക്കിടെ ഇളക്കിക്കൊടുക്കണം. ഇതിലേക്ക് പപ്പായ വേവിച്ചത് ചേർത്ത് തുടരെ ഇളക്കുക. വെന്തുടയാത്ത പപ്പായ കഷണങ്ങളുണ്ടെങ്കിൽ അവയെ സ്പൂണ്‍കൊണ്ട് നന്നായി ഉടച്ച് ശർക്കരപാനിയിലേക്ക് ചേർത്ത് തുടരെ ഇളക്കിക്കൊടുക്കുക. ഈ മിശ്രിതം നന്നായി കുറുകിവരുന്പോൾ ഒരു ടേബിൾ സ്പൂണ്‍ നെയ്യ് ഒഴിച്ച് ഇളക്കുക. ഇതിലേക്ക് ഒരു കപ്പ് രണ്ടാംപാൽ ഒഴിച്ച് തീ അൽപം കുറച്ചുവച്ച് ഇടയ്ക്കിടയ്ക്ക് ഇളക്കിക്കൊടുക്കുക. മറ്റൊരു പാത്രത്തിൽ നേരത്തെ വേവിച്ചുവച്ചിരിക്കുന്ന പച്ചരി/ബസ്മതി അരിയെടുത്ത് അര കപ്പ് രണ്ടാം പാലൊഴിച്ച് അടുപ്പത്തുവച്ച് 5 മിനിറ്റ് വേവിക്കു ക. അരി ഒത്തിരി വെന്തു കുഴഞ്ഞുപോകരുത്. ശർക്കരപാൽ മിശ്രിതം വെള്ളമെല്ലാം വറ്റി നന്നായി കുറുകി വരുന്പോൾ ഒരു കപ്പ് ഒന്നാം പാലൊഴിച്ച് ഇളക്കിയോജിപ്പിക്കുക. ഇടയ്ക്കിടയ്ക്ക് ഇളക്കിക്കൊടുക്കണം. ഇത് കുറുകിത്തുടങ്ങുന്പോൾ അതിലേക്ക് പച്ചരിപാൽ മിശ്രിതം, ചുക്കുപൊടി, ഏലയ്ക്കാ പൊടി, അര ടേബിൾ സ്പൂണ്‍ നെയ്യ് എന്നിവ ചേർത്തിളക്കി യോജിപ്പിക്കുക. ബാക്കി ഒന്നാംപാൽ കൂടെ ചേർത്ത് ചെറുതീ യിൽ തുടരെ ഇളക്കിക്കൊണ്ട് പായസം ആവശ്യത്തിന് കുറുക്കിയെടുക്കുക. പപ്പായ പായസം റെഡി. ഇതിനെ വിളന്പാനുള്ള പാത്രത്തിലേക്ക് പകർന്ന് വറുത്തു വച്ചിരിക്കുന്ന കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ വിതറി അലങ്കരിക്കാം.

നേന്ത്രപ്പഴ പ്രഥമൻ

ആവശ്യമുള്ള സാധനങ്ങൾ

1. നേന്ത്രപ്പഴം/ഏത്തപ്പഴം പുഴുങ്ങിയത് -രണ്ടെണ്ണം
2. ശർക്കര -230 ഗ്രാം
3. തേങ്ങ (വലുത്) -ഒരെണ്ണം 
4. നെയ്യ് -2 ടേബിൾ സ്പൂണ്‍
5. ഏലയ്ക്കാപ്പൊടി -കാൽ ടീസ്പൂണ്‍
6. കശുവണ്ടിപ്പരിപ്പ് -ആവശ്യത്തിന്
7. ഉണക്കമുന്തിരി -ആവശ്യത്തിന്
8. വെള്ളം -ആവശ്യത്തിന്

തയാറാക്കുന്ന വിധം

à´šà´¿à´°à´•à´¿à´¯ തേങ്ങ പിഴിഞ്ഞ് ഒന്നും രണ്ടും മൂന്നും പാലെടുത്ത് (ഒന്നര കപ്പ് വീതം) വെറേെ പാത്രങ്ങളിലാക്കി വയ്ക്കുക. കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ ഒരു ടേബിൾ സ്പൂണ്‍ നെയ്യിൽ വറുത്തുകോരി മാറ്റിവയ്ക്കുക. ശർക്കര വെള്ളം ചേർത്ത് ഇളക്കി പാനി തയ്യാറാക്കി വയ്ക്കുക. പുഴു ങ്ങിയ പഴം കാൽ കപ്പ് വെള്ളംകൂടെ ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. ഒരു ഉരുളിയിലോ ചുവട് കട്ടിയുള്ള പാനി ലോ ശർക്കര പാനി ഒഴിച്ച് മീഡിയം തീയിൽ തുടരെ ഇളക്കി നന്നായി വരിയെടുക്കണം. ഇത് നന്നായി കുറുകി വെള്ളം മുഴുവനും വറ്റുന്പോൾ നെയ്യ് ചേർത്ത് ഇളക്കി ഉടൻതന്നെ മൂന്നാംപാൽ ചേർത്ത് ഇളക്കി യോജിപ്പിക്കണം. ഇതിലേക്ക് അടിച്ചെടുത്ത പഴം ചേർത്ത് തുടരെ ഇളക്കിക്കൊണ്ടിരിക്കണം. മിശ്രിതം നന്നായി കുറുകിവരുന്പോൾ രണ്ടാംപാൽ ഒഴിച്ച് തീ അൽപം കുറച്ചുവച്ച് ഇളക്കിക്കൊടുക്കുക. ഇതും വറ്റിത്തുടങ്ങുന്പോൾ ഒന്നാംപാൽ ഒഴിച്ച് ഏലയ്ക്കാപ്പൊടി ചേർത്ത് ഇളക്കി തീ വളരെ കുറച്ചുവച്ച് നന്നായി ഇളക്കി യോജിപ്പിച്ച് വറുത്തുവച്ചിരിക്കുന്ന കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവകൂടെ ചേർത്ത് വിളന്പാം. 

സേമിയ- ചൗവ്വരി പായസം

ആവശ്യമുള്ള സാധനങ്ങൾ

1. സേമിയ (വെർമിസെല്ലി) -250 ഗ്രാം
2. പാൽ -ഒന്നര ലിറ്റർ
3. ചൗരി -1/2 കപ്പ്
4. പഞ്ചസാര -150 ഗ്രാം
5. നെയ്യ് -3 ടേബിൾ സ്പൂണ്‍
6. ഏലയ്ക്കാപ്പൊടി -കാൽ ടീസ്പൂണ്‍
7. കശുവണ്ടിപ്പരിപ്പ് -ആവശ്യത്തിന്
8. ഉണക്കമുന്തിരി -ആവശ്യത്തിന്
9. വെള്ളം -ആവശ്യത്തിന്

തയാറാക്കുന്ന വിധം

കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ അര ടേബിൾ സ്പൂണ്‍ നെയ്യിൽ വറുത്തുകോരി മാറ്റിവയ്ക്കുക. ഒരു വലിയ പാനിൽ നാലു കപ്പ് വെള്ളമൊഴിച്ച് നന്നായി തിളയ്ക്കുന്പോൾ തീ കുറച്ചുവച്ച് ചൗവ്വരി ചേർക്കുക. അഞ്ചു മിനിറ്റ് കഴിഞ്ഞ് തീ അൽപം കൂിവെച്ച് (മീഡിയം തീയിൽ) 30 മിനിറ്റോളം (ചൗവ്വരിയുടെ നിറം പൂർണമായി മാറുന്നതുവരെ) വേവിക്കുക. ഒരു ഉരുളിയിലോ ചുവട് കട്ടിയുള്ള പാനിലോ രണ്ടു ടേബിൾ സ്പൂണ്‍ നെയ്യ് ഒഴിച്ച് മീഡിയം തീയിൽ അടുപ്പത്തുവച്ച് അത് ചൂടാകുന്പോൾ സേമിയ ചെറുതായി ഒടിച്ചത് പാനിലേക്കി് നല്ല ഗോൾഡൻ ബ്രൗണ്‍നിറമാകുന്നതുവരെ വറുക്കുക. പാനിലേക്ക് ഒരു കപ്പ് വെള്ളമൊഴിച്ച് സേമിയ വേവിക്കുക. വെള്ളം വറ്റാറായി സേമിയ മുക്കാൽ വേവാകുന്പോൾ പഞ്ചസാര ചേർത്ത് ഇളക്കി വേവിക്കുക. ഇതിലേക്ക് പാലൊഴിച്ച് തുടരെ ഇളക്കുക. വെന്ത ചൗവ്വരി അപ്പോൾതന്നെ അടുപ്പത്തുനിന്ന് മാറ്റി തണുത്ത വെള്ളത്തിൽ കഴുകി വെള്ളം തോർത്തിയെടുത്തു സേമിയപാൽ മിശ്രിതത്തിലേക്ക് ഇടുക. ആവശ്യമെങ്കിൽ നെയ്യ് ചേർക്കുക. ഇടയ്ക്ക് ഇളക്കിക്കൊടുക്കണം. പാൽ കുറുകി പായസപ്പരുവമായാൽ തീ കെടുത്തി ഏലയ്ക്കാപ്പൊടി ചേർത്ത് ഇളക്കി വറുത്തുവച്ചിരിക്കുന്ന കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ വിതറി പാത്രം അടച്ചുവയ്ക്കുക. ചൂടോടെയോ നന്നായി തണുത്തശേഷം ഫ്രിഡ്ജിൽവച്ച് തണുപ്പിച്ചോ ഉപയോഗിക്കാം.

||

മഞ്ജുഷ ഹരീഷ് 
യുഎസ്എ 

Related News