Loading ...

Home USA

അമേരിക്കയില്‍ ഡെല്‍റ്റ വകഭേദം പടരുന്നു, പ്രതിദിന രോഗികള്‍ 14,000ലേക്ക്

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കോവിഡ് കേസുകള്‍ ഉയരുന്നതില്‍ ആശങ്ക. ഒരാഴ്ചക്കിടെ ശരാശരി 13,859 ആണ് പ്രതിദിന കോവിഡ് കേസുകള്‍. മുന്‍ ആഴ്ചകളില്‍ നിന്ന് വ്യത്യസ്തമായി കഴിഞ്ഞ രണ്ടാഴ്ചക്കിടെ കോവിഡ് കേസുകളില്‍ 21 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഡെല്‍റ്റ വകഭേദമാണ് രോഗവ്യാപനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

അമേരിക്കന്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്‌ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കുറവുണ്ടായിട്ടുണ്ട്. ജൂലൈ നാലാണ് അമേരിക്കന്‍ സ്വാതന്ത്ര്യദിനം. വരും ദിവസങ്ങളില്‍ കേസുകള്‍ വര്‍ധിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ജൂലൈ മൂന്ന് വരെയുള്ള കണക്ക് അനുസരിച്ച്‌ ഡെല്‍റ്റ വകഭേദം ബാധിച്ചവരാണ് രോഗികളില്‍ അധികവുമെന്ന് സെന്റര്‍ ഫോര്‍ ഡീസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷ്യന്‍ അറിയിച്ചു. കേസുകളില്‍ 52 ശതമാനവും ഡെല്‍റ്റ വകഭേദം ബാധിച്ചതാണ്.

നിലവില്‍ രാജ്യത്ത് പ്രായപൂര്‍ത്തിയായവരില്‍ 67 ശതമാനവും വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. വാക്‌സിന്‍ ലഭ്യത ഏറ്റവും കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയില്‍ അമേരിക്ക മുന്‍പന്തിയിലാണ്. എന്നാല്‍ ഏപ്രില്‍ മുതല്‍ വാക്‌സിന്‍ പ്രചാരണത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. സ്വാതന്ത്ര്യദിനത്തിന് മുന്‍പ് പ്രായപൂര്‍ത്തിയായവരില്‍ 70 ശതമാനത്തിനും വാക്‌സിന്‍ നല്‍കുമെന്നാണ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. 67 ശതമാനം ആളുകള്‍ക്ക് മാത്രമേ വാക്‌സിന്‍ നല്‍കാന്‍ സാധിച്ചുള്ളൂ.

Related News