Loading ...

Home International

ഇ​​​സ്ര​​​യേൽ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി ഇ​​സാ​​​ക് ഹെ​​​ര്‍​​ട്​​​സോ​​​ഗ് അ​​​ധി​​​കാ​​​ര​​​മേ​​​റ്റു

ടെ​​​ല്‍ അ​​​വീ​​​വ്: ഇ​​​സ്ര​​​യേ​​​ലി​​​ന്‍റെ പ​​​തി​​​നൊ​​​ന്നാ​​​മ​​​തു പ്ര​​​സി​​​ഡ​​​ന്‍റാ​​​യി ഇ​​സാ​​​ക് ഹെ​​​ര്‍​​ട്​​​സോ​​​ഗ് അ​​​ധി​​​കാ​​​ര​​​മേ​​​റ്റു. പാ​​​ര്‍​​​ല​​​മെ​​​ന്‍റി​​​ല്‍ ഇ​​​ന്ന​​​ലെ​​​യാ​​​യി​​​രു​​​ന്നു സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ. ഏ​​​ഴു വ​​​ര്‍​​​ഷ​​​ത്തേ​​​ക്കാ​​ണു കാ​​​ലാ​​​വ​​​ധി.

ഇ​സ്ര​യേ​ലി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ നി​ര്‍​ണാ​യക സ്വാ​ധീ​നം ചെ​ലു​ത്തി​യ കു​ടും​ബ​ത്തി​ല്‍​നി​ന്നാ​ണ് ഇ​സാ​ക് വ​രു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​താ​വ് ചെ​യിം ഹെ​ര്‍​ട്സോ​ഗ് 1983 മു​ത​ല്‍ 93 വ​രെ ആ​റാ​മ​തു പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. മു​ത്ത​ച്ഛ​ന്‍ ഇ​സ​ഹാ​ക് ഹെ​ര്‍​ട്സോ​ഗ് രാ​ജ്യ​ത്തെ ആ​ദ്യ ചീ​ഫ് റ​ബ്ബി​യും അ​മ്മാ​വ​ന്‍ അ​ബ്ബാ ഇ​ബാ​ന്‍ മു​ന്‍ വി​ദേ​ശ​മ​ന്ത്രി​യും അ​മേ​രി​ക്ക​യി​ലെ​യും ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​യി​ലെ​യും അം​ബാ​സ​ഡ​റു​മാ​യി​രു​ന്നു. à´…​​​ധി​​​കാ​​​ര​​​ങ്ങ​​​ളെ​​​ല്ലാം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യി​​​ല്‍ നി​​​ക്ഷി​​​പ്ത​​​മാ​​​യ ഇ​​​സ്ര​​​യേ​​​ലി​​​ല്‍ പ്ര​​​സി​​​ഡ​​​ന്‍റ് പ​​​ദ​​​വി ആ​​​ല​​​ങ്കാ​​​രി​​​ക​​​മാ​​​ണ്. സ്ഥാ​​​ന​​​മൊ​​​ഴി​​​ഞ്ഞ പ്ര​​​സി​​​ഡ​​​ന്‍റ് റൂ​​​വ​​​ന്‍ റി​​​വ്‌​​​ലി​​​ന്‍ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ര്‍ ഇ​​​സാ​​ക്കി​​​നെ അ​​​ഭി​​​ന​​​ന്ദി​​​ച്ചു.

Related News