Loading ...

Home International

ഹെയ്തി പ്രസിഡന്റിന്റെ കൊലപാതകം; നാല് പേരെ പോലീസ് വെടിവെച്ചുകൊലപ്പെടുത്തി , രണ്ട് പേര്‍ അറസ്റ്റില്‍

ഹെയ്തി: കരീബിയന്‍ രാജ്യമായ ഹെയ്തിയിലെ പ്രസിഡന്റ് ജൊവനെല്‍ മോയ്സ്നെ കൊലപ്പെടുത്തിയ സംഘത്തിലുള്ളവരെന്ന് സംശയിക്കുന്ന നാല് പേരെ പോലീസ് വെടിവച്ചു കൊലപ്പെടുത്തി. രണ്ട് പേരെ അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെയാണ് ഹെയ്തി പ്രസിഡന്റ് കൊല്ലപ്പെട്ടത്. അടുത്തിടെ നിരവധി ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച രാജ്യമാണ് ഹെയ്തി. ഇടക്കാല പ്രധാനമന്ത്രി ക്ലോഡ് ജോസഫാണ് ജൊവനെല്‍ മൊയ്‌സിന്റെ മരണവിവരം പുറത്തുവിട്ടത്. പ്രസിഡന്റിന്റെ വസതിയില്‍ ആയുധധാരികളായ കമാന്‍ഡോ സംഘം ആക്രമണം നടത്തിയതായാണ് പുറത്തുവരുന്ന വിവരങ്ങള്‍. പ്രസിഡന്റിന്റെ പത്നി മാര്‍ട്ടിന്‍ മോയ്സ് ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിലാണ്.

Related News