Loading ...

Home International

ഒളിംപിക്സില്‍ ജപ്പാന്‍ കാഴ്ചക്കാരെ വിലക്കിയേക്കും;ടോക്യോയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ടോക്കിയോ: ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് വേദിയാകാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് ടോക്കിയോ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നീണ്ടുപോയ ഒളിംപിക്സ് കോവിഡ് പ്രോട്ടോക്കോളുകള്‍ കൃത്യമായി പാലിച്ച്‌ തന്നെ നടത്താന്‍ സജ്ജമായി കഴിഞ്ഞു. ഇതിന്റെ ഭാഗമായി ജപ്പാന്‍ ഭരണകൂടം ടോക്കിയോയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

കോവിഡ് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസം നേരിയ വര്‍ധനവുകൂടി രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് പുതിയ നടപടി. à´®à´¹à´¾à´®à´¾à´°à´¿à´•àµà´•à´¿à´Ÿàµ† ഒളിംപിക്സ് സംഘടിപ്പിക്കുന്നതിനെതിരെയും പ്രതിഷേധം ശക്തമാണ്. ഇതിന്റെ ഭാഗമായാണ് ഓഗസ്റ്റ് 22 വരെ വൈറസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ 23നാണ് ഒളിംപിക്സിന് തുടക്കമാകുന്നത്.രാജ്യന്തര ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് തോമസ് ബാച്ച്‌ ഇന്ന് ടോക്കിയോയിലെത്തും. കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി മൂന്ന് ദിവസത്തെ ക്വാറന്റൈനില്‍ പ്രവേശിക്കുന്ന അദ്ദേഹം ടോക്കിയോയിലെ സാഹചര്യങ്ങള്‍ വിലയിരുത്തും. അടിയന്തരാവസ്ഥ കര്‍ശനമാക്കിയാല്‍ പ്രാദേശിക കാണികള്‍ക്കും സ്റ്റേഡിയത്തിലേക്ക് പ്രവേശനമുണ്ടാകില്ല.

നേരത്തെ വിദേശ കാണികളെ വിലക്കിയിരുന്നെങ്കിലും ആഭ്യന്തര കാണികളില്‍ 10000 പേരെയോ സ്റ്റേഡിയത്തിന്‍റെ പകുതിയോ പങ്കെടുപ്പിക്കാന്‍ നേരത്തെ സംഘാടകര്‍ ആലോചിച്ചിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യം പരിഗണിച്ച്‌ ഇത് പൂര്‍ണമായും ഒഴിവാക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. സേഫ് ഒളിംപിക്‌സ് എന്ന നയം നടപ്പാക്കുമെന്നും എല്ലാ മുന്‍കരുതലും ഉറപ്പാക്കുമെന്നും ടോക്കിയോ ഗവര്‍ണറും വ്യക്തമാക്കി.

Related News