Loading ...

Home International

കരീബിയന്‍ രാജ്യമായ ഹെയ്​തിയില്‍ പ്രസിഡന്‍റിനെ വീട്ടില്‍കയറി വെടിവെച്ച് കൊലപ്പെടുത്തി

വാഷിങ്​ടണ്‍: കരീബിയന്‍ രാജ്യമായ ഹെയ്​തിയില്‍ പ്രസിഡന്‍റ്​ ജൊവനല്‍ മോയിസിനെ വീട്ടില്‍ കയറി വെടിവെച്ചുകൊന്നു. കമാന്‍ഡോ സംഘം രാത്രിയില്‍ പോര്‍​ട്ടോ പ്രിന്‍സിലെ സ്വവസതിയില്‍ അതിക്രമിച്ചുകയറി വെടിവെച്ചുകൊല്ലുകയായിരുന്നു. സംഭവത്തില്‍ അദ്ദേഹത്തിന്റെ ഭാര്യക്ക്ക്കും ​ പരിക്കേറ്റു. കടുത്ത ദാരിദ്ര്യം വേട്ടയാടുന്ന രാജ്യത്ത്​ രാഷ്​ട്രീയ അസ്​ഥിരത പ്രശ്​നമായി തുടരുന്നതിനിടെയാണ് പ്രതിസന്ധി​ കൂടുതല്‍ രൂക്ഷമാക്കി കൊലനടത്തിയത് .

Related News