Loading ...

Home National

ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണം; നടുക്കം രേഖപ്പെടുത്തി യൂറോപ്യന്‍ യൂണിയനും , ഐക്യരാഷ്ട്ര സഭ പ്രതിനിധികളും

 à´­àµ€à´® കൊറേഗാവ് കേസില്‍ വിചാരണ നേരിടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ à´«à´¾. സ്റ്റാന്‍ സ്വാമി കഴിഞ്ഞ ദിവസമാണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. സ്റ്റാന്‍ സ്വാമിയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. സ്റ്റാന്‍ സ്വാമിയോട് സര്‍ക്കാര്‍ മനുഷ്യത്വപരമായി ഇടപെട്ടില്ലെന്നാണ് ഉയരുന്ന വിമര്‍ശനം. കസ്റ്റഡിയില്‍ ഇരിക്കെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

എന്നാല്‍ ഇപ്പോഴിതാ സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ അന്താരാഷ്ട്ര തലത്തിലും ചര്‍ച്ചയാവുകയാണ്. à´—ാര്‍ഡിയന്‍ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളില്‍ സ്റ്റാന്‍ സ്വാമിയുടെ മരണ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പിന്നാലെ യൂറോപ്യന്‍ യൂണിയന്റെ മനുഷ്യാവകാശങ്ങള്‍ക്കായുള്ള പ്രത്യേക പ്രതിനിധി ഇമോണ്‍ ഗില്‍മോര്‍, മനുഷ്യാവകാശ സംരക്ഷണത്തിനുള്ള ഐക്യരാഷ്ട്രസഭയുടെ പ്രത്യേക പ്രതിനിധി മേരി ലോലര്‍ എന്നിവര്‍ സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ നടുക്കം രേഖപ്പെടുത്തി.

ഇന്ത്യയില്‍ നിന്ന് പുറത്തുവന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്. മനുഷ്യാവകാശ സംരക്ഷകനും ജെസ്യൂട്ട് പുരോഹിതനുമായ ഫാദര്‍ സ്റ്റാന്‍ സ്വാമി വ്യാജ തീവ്രവാദ ബന്ധം ആരോപിച്ച്‌ അറസ്റ്റിലായി ഒമ്ബത് മാസത്തിന് ശേഷം കസ്റ്റഡിയില്‍ മരിച്ചു. മനുഷ്യാവകാശ സംരക്ഷരെ ഇങ്ങനെ ജയിലില്‍ അടയ്ക്കുന്നത് നീതികരിക്കാനാവാത്തതാണെന്ന് മേരി ലോലര്‍ ട്വിറ്ററില്‍ കുറിച്ചു. ആദിവാസികളുടെ അവകാശ സംരക്ഷണത്തിന് വേണ്ടി സംസാരിക്കുന്ന സ്റ്റാന്‍ സ്വാമിയുടെ യൂഡ്യൂബ് വീഡിയോ പങ്കുവച്ചാണ് ലോലര്‍ ട്വിറ്ററില്‍ ഇക്കാര്യം കുറിച്ചത്.ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണ വാര്‍ത്താ ദുഖിപ്പിക്കുന്നതാണെന്ന് യൂറോപ്യന്‍ യൂണിയന്റെ മനുഷ്യാവകാശങ്ങള്‍ക്കായുള്ള പ്രത്യേക പ്രതിനിധി ഇമോണ്‍ ഗില്‍മോര്‍ ട്വിറ്ററില്‍ കുറിച്ചു. ജനങ്ങളുടെ അവകാശങ്ങളുടെ സംരക്ഷകന്‍. കഴിഞ്ഞ ഒമ്ബത് മാസമായി അദ്ദേഹത്തെ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നു. ഈ കേസില്‍ യൂറോപ്യന്‍ യൂണിയന്‍ പലതവണ അധികൃതരുമായി ബന്ധപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Related News