Loading ...

Home National

മാനസികാരോഗ്യ കേന്ദ്രങ്ങളിലെ മുഴുവന്‍ പേര്‍ക്കും ഉടന്‍ വാക്​സിന്‍ നല്‍കണം -സുപ്രീംകോടതി

ന്യൂഡല്‍ഹി: മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ കഴിയുന്നവരെ കോവിഡ്​ പരിശോധനക്ക്​ വിധേയരാക്കണമെന്നും മുഴുവന്‍ പേര്‍ക്കും എത്രയും പെ​ട്ടെന്ന്​ വാക്​സിന്‍ നല്‍കണമെന്നും കേന്ദ്ര - സംസ്​ഥാന സര്‍ക്കാറുകളോട്​ സുപ്രീംകോടതി.

മാനസികാരോഗ്യ കേന്ദ്രങ്ങളിലെ അന്തേവാസികളെ ഭിക്ഷാടകരെ പാര്‍പ്പിക്കുന്ന കേന്ദ്രങ്ങളിലേക്ക്​ മാറ്റിയ മഹാരാഷ്​ട്ര സര്‍ക്കാറി​‍െന്‍റ നടപടിയെ കോടതി വിമര്‍ശിച്ചു. ഇത്​ മാനസികാരോഗ്യ നിയമത്തിന്​ എതിരാണെന്നും ഉടന്‍ അവസാനിപ്പിക്കണമെന്നും ജസ്​റ്റിസ്​ ഡി.വൈ. ചന്ദ്രചൂഡ്​, ജസ്​റ്റിസ്​ എം.ആര്‍. ഷാ എന്നിവരടങ്ങിയ ബെഞ്ച്​ ആവശ്യപ്പെട്ടു.

രോഗം ഭേദമായിട്ടും മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ കഴിയുന്നവരും ഇപ്പോഴും ചികിത്സ വേണ്ടവരുമായവരുടെ കണക്കുകളിലെ അപാകത ഉടന്‍ പരിഹരിക്കണം. സുപ്രധാന വിഷയമായതിനാല്‍ ഇത്​ ഗൗരവതരമായി എടുക്കുകയാണ്​. മൂന്നാഴ്​ചക്കുശേഷം കേസ്​ വീണ്ടും പരിഗണിക്കുമെന്നും കോടതി പറഞ്ഞു.

രോഗം ഭേദമായിട്ടും സാമൂഹിക ബഹിഷ്​കരണം ഭയന്ന്​ പതിനായിരത്തോളം പേര്‍ രാജ്യത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ കഴിയുകയാണെന്ന്​ ചൂണ്ടിക്കാട്ടി അഭിഭാഷകനായ ഗൗരവ്​ ബന്‍സല്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

Related News