Loading ...

Home Business

കേരളത്തിൽ സ്വര്‍ണവില വീണ്ടും വര്‍ദ്ധിച്ചു ; പവന് 35,520 രൂപ

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ദ്ധിച്ചു. ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയും ആണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഗ്രാമിന് 4440 രൂപയും പവന് 35,520 രൂപയുമായി.ജൂലൈ ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 35,200 രൂപയായിരുന്നു വില. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും വലിയ വിലയാണ് ഇന്നത്തേത്.കഴിഞ്ഞ മൂന്നുദിവസമായി ഒരേ നില തുടര്‍ന്ന ശേഷമാണ് ഇന്ന് വിലയില്‍ വര്‍ധന ഉണ്ടായത്.

Related News