Loading ...

Home International

ഇറാഖിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ റോക്കറ്റാക്രമണം

ബാഗ്ദാദ്: ഇറാഖിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ഭീകരരുടെ റോക്കറ്റ് ആക്രമണം. മൂന്ന് റോക്കറ്റുകളാണ് സൈനിക താവളത്തില്‍ പതിച്ചത്. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇറാഖില്‍ അമേരിക്ക സ്ഥാപിച്ചിരിക്കുന്ന അയ്ന്‍-അല്‍-അസദ് വ്യോമതാവളത്തിലാണ് റോക്കറ്റുകള്‍ പതിച്ചത്.

സമീപ പ്രദേശത്തെ ആന്‍ബര്‍ ജില്ലയില്‍ നിന്നും റോക്കറ്റ് ലോഞ്ചറുകളുടെ അവശിഷ്ടം കണ്ടെത്തിയതായി ഇറാഖ് സൈന്യം അറിയിച്ചു.ഇറാഖ് സൈന്യം അന്വേഷണം ആരംഭിച്ചു.
അമേരിക്കയുടെ അയ്ന്‍-അല്‍-അസദ് വ്യോമതാവളം നിരവധി തവണയായി ഭീകരരുടെ സ്ഥിരം ലക്ഷ്യമാണ്. കഴിഞ്ഞ മാസവും ഇറാഖ് സിറിയ അതിര്‍ത്തിയിലെ ഭീകരരുടെ താവളങ്ങള്‍ക്ക് നേരെ അമേരിക്ക വ്യോമാക്രമണം നടത്തിയിരുന്നു.
പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്‌സസ് എന്ന് വിളിക്കുന്ന ഭീകര സംഘടനയുടെ നാല് പേര്‍ അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. തൊട്ടടുത്ത ദിവസം റോക്കറ്റാക്രമണം നടത്തിയാണ് സിറിയന്‍ ഭീകരര്‍ തിരിച്ചടിച്ചത്. ഇതിനിടെ അമേരിക്കയ്‌ക്കെതിരെ ആക്രമണത്തിന് ഭീകരരെ പ്രേരിപ്പിക്കുന്നത് തങ്ങളല്ലെന്ന പ്രസ്താവനയുമായി സിറിയ രംഗത്ത് എത്തി.

Related News