Loading ...

Home International

ചരിത്രത്തിലെ​ ഏറ്റവും വലിയ ഹാക്കിങ്ങുമായി റഷ്യന്‍ സൈബര്‍ കുറ്റവാളികള്‍​; നൂറോളം അന്തരാഷ്ട്ര കമ്പനികളുടെ വിവരങ്ങൾ ചോർത്തി

മയാമി അടിസ്ഥാനമാക്കിയുള്ള പ്രമുഖ ഐടി സോഫ്റ്റ്​വെയര്‍ പ്രൊവൈഡറായ കാസിയക്കെതിരെ ഹാക്കര്‍ ആക്രമണം. നൂറോളം കമ്ബനികളെ ബാധിച്ച സൈബര്‍ ആക്രമണത്തിന്​ പിന്നാലെ ഡാറ്റ ചോര്‍ത്താതിരിക്കാനായി ഹാക്കര്‍മാര്‍ ആവശ്യപ്പെട്ടത്​ 520 കോടി രൂപയും(70 മില്യണ്‍ ഡോളര്‍). സപ്ലൈ ചെയിന്‍ റാന്‍സംവെയര്‍ ആക്രമണമായിരുന്നു കാസിയക്കെതിരെ നടന്നത്​. മോഷ്​ടിച്ച ഡാറ്റ ചോര്‍ത്താതിരിക്കണമെങ്കില്‍ പണം ബിറ്റ്​കോയിനായി നല്‍കാനാണ്​ ആവശ്യപ്പെട്ടിരിക്കുന്നത്​.

ഒരു മില്യണ്‍ സിസ്റ്റങ്ങള്‍ തങ്ങള്‍ ലോക്ക്​ ചെയ്​തതായി റഷ്യന്‍ ബന്ധമുള്ള റെവില്‍ (REvil) എന്ന സൈബര്‍ കുറ്റവാളികള്‍ അവകാശപ്പെടുന്നുണ്ട്​. ഹാക്കിങ്​ നടന്നതായുള്ള വാര്‍ത്തകള്‍ വന്ന്​ രണ്ട്​ ദിവസങ്ങള്‍ക്ക്​ ശേഷമായിരുന്നു കുറ്റവാളികള്‍ പണമാവശ്യപ്പെട്ടത്​​. നൂറുകണക്കിന് ചെറുകിട, ഇടത്തരം കമ്ബനികളെ ബാധിച്ചേക്കാവുന്ന സൈബര്‍ ആക്രമണമാണ്​ നടന്നതെന്ന്​ നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അത്തരം കമ്ബനികള്‍ക്ക്​ സോഫ്​റ്റ്​വെയറുകളുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നല്‍കുന്ന കമ്ബനിയാണ്​ കാസിയ.

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹാക്കര്‍ ആക്രമണമെന്നാണ് കാസിയക്ക്​ സംഭവിച്ചതിനെ ചൂണ്ടിക്കാട്ടപ്പെടുന്നത്​. അതോടൊപ്പം ഡാറ്റ ചോര്‍ത്താതിരിക്കാനായി റെവില്‍ ഗാങ്ങിന്​ വേണ്ട പണം, ഇതുവരെ ഹാക്കര്‍മാര്‍ ആവശ്യപ്പെട്ടതില്‍ വെച്ച്‌​ ഏറ്റവും വലിയ തുകയാണ്​. ഇരയായവരില്‍ ചെറിയ കമ്ബനികളില്‍ നിന്ന്​ 45,000 ഡോളറും (33 ലക്ഷം രൂപ) വലിയ എം‌എസ്‌പികളില്‍ നിന്ന് 37 കോടി രൂപയുമാണ്​​ ഹാക്കര്‍മാര്‍ ആവശ്യപ്പെടുന്നത്​.

അതേസമയം, സംഭവത്തിന്​ പിന്നാലെ അമേരിക്കന്‍ പ്രസിഡന്‍റ്​ ജോ ബൈഡന്‍ യു.എസ്​ സര്‍ക്കാറി​െന്‍റ മുഴുവന്‍ റിസോഴ്സുകളും അന്വേഷണത്തിനായി ഉപയോഗിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Related News