Loading ...

Home Kerala

കൊച്ചി നാവികസേനാ ആസ്ഥാനത്ത് സുരക്ഷാ ജീവനക്കാരന്റെ മൃതദേഹം വെടിയേറ്റ നിലയില്‍

കൊച്ചി: നാവികസേനാ ആസ്ഥാനത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സുരക്ഷാ ജീവനക്കാരനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ് സ്വദേശി തുഷാര്‍ അത്രി (19) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ന് പുലര്‍ച്ചെയാണ് തുഷാര്‍ അത്രിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 12 മണി മുതല്‍ 2 മണി വരെയുള്ള ഡ്യൂട്ടിയായിരുന്നു അത്രിക്ക്. ഇതിനിടയില്‍ ഓരോ മണിക്കൂര്‍ ഇടവേളയില്‍ സുരക്ഷാ പോസ്റ്റുകളിലെത്തി ബാറ്ററികള്‍ മാറ്റി നല്‍കുമായിരുന്നു. ഇത്തരത്തില്‍ ബാറ്ററി മാറ്റി നല്‍കുവാന്‍ എത്തിയ നാവികസേന ഉദ്യോഗസ്ഥനാണ് തുഷാര്‍ അത്രിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സ്വയം വെടിവച്ചതാണെന്നാണ് നിഗമണമെന്ന് പൊലീസ് പറഞ്ഞു.

Related News