Loading ...

Home International

കാ​ന​ഡ​യി​ൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ആ​ല​പ്പു​ഴ സ്വ​ദേ​ശി മ​രി​ച്ചു

ടൊ​റന്‍റോ: കാ​ന​ഡ​യി​ൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു മ​ല​യാ​ളി ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ മ​രി​ച്ചു. കാ​ന​ഡ ഒ​ന്‍റാ​റി​യോ​യി​ലെ മി​സി​സാ​ഗ നി​വാ​സി​യും ആ​ല​പ്പു​ഴ പു​ന്ന​ക്കു​ന്നം ചേ​പ്പി​ല വീ​ട്ടി​ൽ ജോ​ണി തോ​മ​സി​ന്‍റെ​യും ലി​ല്ലി​ക്കു​ട്ടി​യു​ടെ​യും മ​ക​നാ​യ ജിം ​തോ​മ​സ് ജോ​ണി (30) ആ​ണ് മ​രി​ച്ച​ത്. ടൊ​റന്‍റോയി​ൽ​നി​ന്ന് 300 കി​ലോ​മീ​റ്റ​റോ​ളം ദൂ​രെ ടോ​ബ​ർ​മോ​റി​യി​ൽ ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ജിം ​തോ​മ​സ് ജോ​ണി​യും സു​ഹൃ​ത്തു​ക്ക​ളും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ മ​റ്റൊ​രു കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജി​മ്മി​നെ എ​യ​ർ ആം​ബു​ല​ൻ​സി​ൽ ല​ണ്ട​നി​ലെ (കാ​ന​ഡ) ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ജി​മ്മി​ന്‍റെ ഒ​പ്പം സ​ഞ്ച​രി​ച്ചി​രു​ന്ന നാ​ലു സു​ഹൃ​ത്തു​ക്ക​ൾ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​തി​ൽ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഇ​വ​രി​ൽ മ​ല​യാ​ളി​ക​ൾ ഉ​ള്ള​താ​യി വി​വ​ര​മി​ല്ല. മ​രി​ച്ച മ​റ്റു ര​ണ്ടു​പേ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ര​ണ്ടാ​മ​ത്തെ കാ​റി​ലു​ള്ള​വ​രാ​ണ്.


ര​ണ്ടു വ​ർ​ഷം മു​ന്പാ​ണ് ജിം ​കു​ടും​ബ​സ​മേ​തം കാ​ന​ഡ​യി​ലെ മി​സി​സാ​ഗ​യി​ലേ​ക്ക് കു​ടി​യേ​റി​യ​ത്. സെ​ലി​നാ​ണു ഭാ​ര്യ. മ​ക​ൾ: ഇ​വാ​നാ ജിം. ​ജി​മ്മി​ന്‍റെ മൃ​ത​ദേ​ഹം ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ശേ​ഷം നാ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​കും. പു​ന്ന​ക്കു​ന്നം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ലാ​ണ് സം​സ്കാ​രം. ജി​മ്മി​ന്‍റെ സ​ഹോ​ദ​ര​ങ്ങ​ളും വി​ദേ​ശ​ത്താ​ണ്. 

Related News