Loading ...

Home cinema

ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്നു 'ട്വെല്‍ത് മാന്‍'

ജീത്തു ജോസഫും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന അടുത്ത ചിത്രമാണ് 'ട്വെല്‍ത് മാന്‍'. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മോഹന്‍ലാലും ജീത്തുവും ഈ പോസ്റ്റര്‍ പങ്കുവച്ചിട്ടുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.കെ ആര്‍ കൃഷ്ണകുമാറാണ് തിരക്കഥ. മിസ്റ്ററി ത്രില്ലര്‍ കാറ്റഗറിയില്‍ ഒരുങ്ങുന്ന ചിത്രം ഒരു വീട്ടില്‍ നടക്കുന്ന കഥയാണ് പറയുന്നത്. ദൃശ്യം2വിന് ശേഷമാണ് ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുതിയ ചിത്രം ഒരുങ്ങുന്നത്.

Related News