Loading ...

Home National

സ്പീക്കര്‍ക്ക് നേരെ കയ്യേറ്റം: മഹാരാഷ്ട്രയില്‍ 12 ബിജെപി എംഎല്‍എമാരെ ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു

മുംബൈ: സ്പീക്കറെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ മഹാരാഷ്ട്രയില്‍ 12 ബിജെപി എംഎല്‍എമാര്‍ക്ക് ഒരു വര്‍ഷം സസ്‌പെന്‍ഷന്‍. മഹാരാഷ്ട്ര സ്പീക്കര്‍ ഭാസ്‌കര്‍ ജാദവിനെ കയ്യേറ്റം ചെയ്യുകയും മോശം പരാമര്‍ശം നടത്തുകയും ചെയ്തതിനാണ് എംഎല്‍എമാര്‍ക്കെതിരെ സ്പീക്കറുടെ നടപടി.മഹാരാഷ്ട്ര പബ്ലിക് സര്‍വീസ് കമ്മീഷന്റെ പരീക്ഷ വിജയിച്ച യുവാവ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത സംഭവം ഉയര്‍ത്തിയതിന് പിന്നാലെയാണ് സഭയില്‍ ബഹളം നടന്നത്. വിഷയത്തില്‍ സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. ജോലിക്കുള്ള അഭിമുഖം വൈകുന്നതില്‍ മനംനൊന്താണ് യുവാവിന്റെ മരണം എന്നായിരുന്നു ആരോപണം. രണ്ട് ദിവസത്തേയ്ക്കുള്ള സഭാ സമ്മേളനം ഇന്നാണ് ആരംഭിച്ചത്.എന്നാല്‍ ബിജെപിയില്‍ നിന്ന് ആരും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടില്ലെന്ന് ദേവേന്ദ്ര ഫട്‌നാവിസ് പറഞ്ഞു. എംഎല്‍എമാര്‍ക്കെതിരെ ഉയരുന്നത് തെറ്റായ ആരോപണങ്ങളാണെന്നും ഫട്‌നാവിസ് കൂട്ടിച്ചേര്‍ത്തു.

Related News