Loading ...

Home Gulf

ഒ​മാ​നി​ലെ ഏ​റ്റ​വും വ​ലി​യ സൗ​രോ​ര്‍​ജ വൈ​ദ്യു​തി​പ​ദ്ധ​തി ആ​ഗ​സ്​​റ്റി​ല്‍ തു​ട​ങ്ങും

മ​സ്​​ക​ത്ത്​: ഒ​മാ​നി​ലെ ഏ​റ്റ​വും വ​ലി​യ സൗ​രോ​ര്‍​ജ വൈ​ദ്യു​തി​യു​ടെ വാ​ണി​ജ്യ ഉ​ല്‍​​പാ​ദ​നം ആ​ഗ​സ്​​റ്റി​ല്‍ തു​ട​ങ്ങു​മെ​ന്ന്​ ഒ​മാ​ന്‍ ഇ​ല​ക്​​ട്രി​സി​റ്റി ട്രാ​ന്‍​സ്​​മി​ഷ​ന്‍ ക​മ്ബ​നി (ഒ.​ഇ.​ടി.​സി) അ​റി​യി​ച്ചു. 500 മെ​ഗാ​വാ​ട്ട്​ ശേ​ഷി​യു​ള്ള പ​ദ്ധ​തി ഇ​ബ്രി​യി​ലാ​ണ്​ സ്​​ഥി​തി ചെ​യ്യു​ന്ന​ത്.
ഇ​ബ്രി 2 സോ​ളാ​ര്‍ പി.​വി പ്രോ​ജ​ക്​​ട്​ എ​ന്ന​റി​യ​പ്പെ​ടു​ന്ന ക​മ്ബ​നി​യു​ടെ പ​രീ​ക്ഷ​ണ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​താ​യി ഒ.​ഇ.​ടി.​സി അ​റി​യി​ച്ചു. ഇ​വി​ടെ ഉ​ല്‍​​പാ​ദി​പ്പി​ക്കു​ന്ന വൈ​ദ്യു​തി വി​ജ​യ​ക​ര​മാ​യി ദേ​ശീ​യ വൈ​ദ്യു​തി ഗ്രി​ഡി​ലേ​ക്ക്​ മാ​റ്റി​വ​രു​ന്നു​ണ്ട്. 400 ദ​ശ​ല​ക്ഷം ഡോ​ള​റാ​ണ്​ ഇ​ബ്രി പ​ദ്ധ​തി​യു​ടെ നി​ക്ഷേ​പം.2019ലാ​ണ്​ പ​ദ്ധ​തി​യു​ടെ നി​ര്‍​മാ​ണ​ത്തി​ന്​ ക​രാ​ര്‍ ന​ല്‍​കി​യ​ത്. സൗ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ക്​​വാ പ​വ​ര്‍, ഗ​ള്‍​ഫ്​ ഇ​ന്‍​വെ​സ്​​റ്റ്​​മെന്‍റ്​​ കോ​ര്‍​പ​റേ​ഷ​ന്‍, ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ്​ എ​ന​ര്‍​ജി പ്രോ​ജ​ക്​​ട്​​സ്​ ക​മ്ബ​നി എ​ന്നി​വ​യ​ട​ങ്ങി​യ ക​ണ്‍​സോ​ര്‍​ട്യ​മാ​ണ്​ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. 13 ദ​ശ​ല​ക്ഷം സ്​​ക്വ​യ​ര്‍ മീ​റ്റ​ര്‍ സ്​​ഥ​ല​ത്താ​യി 1.4 ദ​ശ​ല​ക്ഷം സോ​ളാ​ര്‍ പാ​ന​ലു​ക​ളാ​ണ്​ ഉ​ള്ള​ത്.

Related News