Loading ...

Home Europe

വൈറസിനൊപ്പം ജീവിക്കാന്‍ പഠിക്കാമെന്ന് ബോറിസ് ജോണ്‍സണ്‍; ബ്രിട്ടനില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നു

ലണ്ടന്‍: ബ്രിട്ടനിലെ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിക്കാനൊരുങ്ങി പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍. നിലവില്‍ വാക്‌സിന്‍ എടുത്ത പൊതുജനങ്ങള്‍ക്ക് മാസ്‌ക് ഉപയോഗിക്കണമോ വേണ്ടയോ എന്നതിന് സ്വയം തീരുമാനം എടുക്കാമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ബ്രിട്ടനില്‍ ഡെല്‍റ്റാ വകഭേദം വ്യാപിക്കുകയാണ്. ഇതിനിടയിലും നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ തന്നെയാണ് ഭരണകൂട തീരുമാനം. ഈ മാസം 19ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ഇളവുകള്‍ പ്രഖ്യാപിക്കുമെന്നാണ് അറിയിപ്പ്. ലോക്ഡൗണ്‍ ലഘൂകരണ ഭാഗമായി നാല് ഘട്ട പരിപാടികളാണ് ആസൂത്രണം ചെയ്യ്തത്. ഇതില്‍ യാത്രാ നിയന്ത്രണം പലയിടത്തും മാറ്റിയിട്ടുണ്ട്. ജനങ്ങളുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്തുക എന്നത് പരമ പ്രധാനമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
ലോക്ഡൗണ്‍ ലഘൂകരണത്തിലെ അവസാനഘട്ടമെന്ന നിലയിലാണ് നിയന്ത്രണങ്ങള്‍ മാറ്റുന്നത്. സമൂഹിക അകലത്തിലും പൊതുപരിപാടി നടത്തിപ്പിലെ നിയന്ത്രണത്തിലുമാണ് ഇളവ് വരുത്തുന്നത്. രാജ്യത്തെ വാക്‌സിനേഷന്‍ പരിപാടികള്‍ വളരെ വേഗത്തിലാണെന്നും പ്രായമായ 60 ശതമാനം പേരുടേയും വാക്‌സിനേഷന്‍ പൂര്‍ത്തിയായെന്നും ബ്രിട്ടീഷ് ആരോഗ്യവകുപ്പ് അറിയിച്ചു.

Related News