Loading ...

Home USA

സ്വാതന്ത്ര്യദിനമാഘോഷിച്ച്‌ അമേരിക്ക; പൊതു സ്ഥലങ്ങളില്‍ നിയന്ത്രണങ്ങളില്ലാതെ ആഘോഷം

വാഷിംഗ്ടണ്‍: അമേരിക്കയില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. 245-ാം സ്വാതന്ത്ര്യ ദിനാഘോഷമാണ് നടന്നത്. വൈറ്റ്ഹൗസില്‍ ആയിരത്തിലേറെ പേരുടെ സദസ്സിനെ പ്രസിഡന്റ് ജോ ബൈഡന്‍ അഭിസംബോധന ചെയ്തു. എല്ലാ കറുത്ത ദിനങ്ങളും അതിജീവിക്കുമെന്നും ജനങ്ങളാണ് ശക്തിയെന്നും ജോ ബൈഡന്‍ പറഞ്ഞു.
വിവിധ നഗരങ്ങളിലായി ആഘോഷങ്ങള്‍ തുടരുകയാണ്.

അമേരിക്കയിലെ പ്രസിദ്ധമായ ഹോട് ഡോഗ് എന്ന ബണ്‍ തീറ്റ മത്സരവും കരിമരുന്ന് പ്രയോഗങ്ങളും നടത്തിയാണ് ആഘോഷങ്ങള്‍ അരങ്ങേറുന്നത്. തെരുവുകളില്‍ നൃത്തം വെച്ചും അമേരിക്കന്‍ ദേശീയ പതാക വീശിയും വാഹനങ്ങളില്‍ പ്രദര്‍ശിപ്പിച്ചും ജനങ്ങള്‍ നഗരവീഥികളില്‍ സന്തോഷം പങ്കിട്ടു.

ബ്രിട്ടനില്‍ നിന്നും 13 അമേരിക്കന്‍ കോളനികളാണ് 18-ാം നൂറ്റാണ്ടില്‍ മോചിതമായത്. 1776 ജൂലൈ 4നാണ് അമേരിക്കന്‍ ഐക്യനാടുകള്‍ ഒരു ഭരണകൂടത്തിന്റെ കീഴിലേക്ക് എത്തിയത്. കോണ്ടിനന്റല്‍ കോണ്‍ഗ്രസ്സ് എന്ന ഭരണകക്ഷിയുടെ നേതൃത്വത്തിലാണ് സ്വതന്ത്ര അമേരി ക്കയുടെ ആദ്യ ഭരണകൂടം നിലവില്‍ വന്നത്.

Related News