Loading ...

Home International

അഫ്​ഗാനി​ലെ തന്ത്രപ്രധാന നഗരങ്ങള്‍ താലിബാന്‍ പിടിച്ചെടുത്തു

കാബൂള്‍: യു.എസ്​-നാറ്റോ സഖ്യം സമ്ബൂര്‍ണപിന്‍മാറ്റത്തിനായുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഒരുങ്ങവെ, വടക്കന്‍ അഫ്​ഗാനിസ്​താനിലെ തന്ത്രപ്രധാന പ്രവിശ്യകള്‍ താലിബാന്‍ പിടിച്ചെടുത്തു. ബഡക്​ഷാന്‍, കാന്തഹാര്‍ പ്രവിശ്യകളാണ്​ താലിബാന്‍ പിടിച്ചെടുത്തത്​.

ഏറ്റുമുട്ടലില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ സൈന്യം അയല്‍രാജ്യമായ തജികിസ്​താനില്‍ അഭയം തേടിയതായാണ്​​ റിപ്പോര്‍ട്ട്​. ഏറ്റുമുട്ടലില്‍ താലിബാന്‍ മുന്നേറുകയാണെന്നു കണ്ടപ്പോള്‍, 300 ലേറെ സൈനികരാണ്​ ബഡക്​ഷാന്‍ അതിര്‍ത്തി കടന്ന്​ തജികിസ്​താനിലെത്തിയത്​.

മാനുഷിക പരിഗണനവെച്ചാണ്​ അയല്‍രാജ്യത്തുനിന്നുള്ള സൈനികരെ അതിര്‍ത്തി കടക്കാന്‍ അനുവദിച്ചതെന്ന്​​ തജികിസ്​താന്‍ വ്യക്തമാക്കി. നിലവില്‍ അഫ്​ഗാനിലെ 421 ജില്ലകള്‍ താലിബാ​െന്‍റ നിയന്ത്രണത്തിലാണ്​.

Related News