Loading ...

Home International

സ്ത്രീകള്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങരുത്, പുരുഷന്മാര്‍ താടി വളര്‍ത്തണം; അഫ്ഗാനിസ്ഥാനില്‍ പുതിയ നിയന്ത്രണങ്ങളുമായി താലിബാന്‍

തഖാര്‍ : അഫ്ഗാനിസ്ഥാനില്‍ പുതിയ നിയമങ്ങളും ചട്ടങ്ങളും പുറപ്പെടുവിച്ച്‌ താലിബാന്‍ . വടക്കുകിഴക്കന്‍ പ്രവിശ്യയായ തഖാറില്‍ അടുത്തിടെ പിടിച്ചെടുത്ത ജില്ലകളിലാണ് താലിബാന്‍ പുതിയ നിയമങ്ങള്‍ പുറപ്പെടുവിച്ചത് .സ്ത്രീകള്‍ വീട്ടില്‍ നിന്നും വിട്ട് ഒറ്റയ്ക്ക് ഇറങ്ങരുതെന്നും പുരുഷന്മാര്‍ എല്ലാവരും താടി നീട്ടിവളത്താന്‍ ഉത്തരവിട്ടതായും റിപ്പോര്‍ട്ടുകളുണ്ട് . പെണ്‍കുട്ടികള്‍ക്ക് സ്ത്രീധന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.ബന്ധുവിന്റെ ഒപ്പം അല്ലാതെ സ്ത്രീകള്‍ പുറത്ത് പോകരുതെന്നാണ് നിര്‍ദേശം . തെളിവുകളില്ലാതെ വിചാരണ നടത്താനും താലിബാന്‍ തീരുമാനിച്ചിട്ടുണ്ട് . ഇസ്ലാമിക ഭരണത്തിന്റെ കടുത്ത പതിപ്പ് അടിച്ചേല്‍പ്പിച്ചിക്കാന്‍ താലിബാന്‍ മുന്‍കാലങ്ങളിലും ശ്രമിച്ചിരുന്നു .2001 ല്‍ യുഎസ് സൈന്യം എത്തുന്നതിനു മുന്‍പ് പെണ്‍കുട്ടികള്‍ സ്കൂളില്‍ പോകുന്നതിനും , സ്ത്രീകള്‍ പുറത്ത് ജോലി ചെയ്യാന്‍ പോകുന്നതിനും താലിബാന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു . ഈ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പലപ്പോഴും അപമാനവും പരസ്യമായി മര്‍ദ്ദനവും നേരിടേണ്ടി വന്നു.സാധാരണ ജനങ്ങള്‍ക്കും, സര്‍ക്കാര്‍ പ്രതിരോധ, സുരക്ഷാ സേനയ്ക്കുമെതിരായ ആക്രമണം താലിബാന്‍ ശക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് നിന്ന് യുഎസ് സേന പിന്മാറുന്നതിനാല്‍ രാജ്യത്തുടനീളം നിരവധി ജില്ലകളുടെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്.

Related News