Loading ...

Home International

മാർപാപ്പ ദക്ഷിണേഷ്യൻ സന്ദർശനത്തിന്; ഇന്ത്യയിലേക്കില്ല

വത്തിക്കാൻ: ഫ്രാൻസിസ് മാർ‌പാപ്പയുടെ ദക്ഷിണേഷ്യൻ സന്ദർശനം സ്ഥിരീകരിച്ചു. മ്യാൻമറിലും ബംഗ്ലാദേശിലുമാണ് മാർപാപ്പ സന്ദർശനം നടത്തുന്നത്. എന്നാൽ, ഇന്ത്യയിൽ സന്ദർശനം നടത്തുന്ന കാര്യം വത്തിക്കാൻ അറിയിച്ചിട്ടില്ല. വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടറായ ഗ്രെഗ് ബർക്ക് ആണ് വിവരം വെളിപ്പെടുത്തിയത്. മ്യാൻമറിൽ നവംബർ 27 മുതൽ 30 വരെ തീയതികളിലും ബംഗ്ലാദേശിൽ നവംബർ 30 മുതൽ ഡിസംബർ രണ്ടു വരെ തീയതികളിലുമാണ് മാർപാപ്പ സന്ദർശനം നടത്തുന്നത്. 

ഇരുരാജ്യങ്ങളിലെയും രാഷ്ട്രത്തലവന്മാരും ബിഷപ്പുമാരും ക്ഷണിച്ചതിനെ തുടർന്നാണ് à´ˆ അപ്പസ്തോലിക സന്ദർശനം. നേരത്തെ ഭാരത കത്തോലിക്കാ മെത്രാൻ സഭ (സിബിസിഐ) മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. ഇന്ത്യൻ സന്ദർശനത്തിനായി മാർപാപ്പയെ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് സിബിസിഐ കേന്ദ്രസർക്കാരിനെ സമീപിക്കുകയും ചെയ്തിരുന്നു. 

ദുരിതമനുഭവിക്കുന്ന റോഹിൻക്യ മുസ്‌ലിങ്ങളുടെ വിഷയം അന്താരാഷ്ട്ര സമൂഹത്തിലേക്ക് എത്തിക്കുന്ന എന്ന ലക്ഷ്യത്തോടെയാണ് മാർപാപ്പയുടെ മ്യാൻമർ- ബംഗ്ലാദേശ് സന്ദർശനം. മ്യാൻമറിൽ ആദ്യമായാണ് ഒരു മാർപാപ്പ സന്ദർശനം നടത്തുന്നത്. നേരത്തെ 1986ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ബംഗ്ലാദേശിൽ സന്ദർ‌ശനം നടത്തിയിരുന്നു.
 

Related News