Loading ...

Home International

ടോക്കിയോയിലുണ്ടായ ശക്തമായ മണ്ണിടിച്ചിലില്‍ 19 പേരെ കാണാതായി

ടോക്കിയോ: ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോക്കടുത്ത് അതാമിയില്‍ ഉണ്ടായ ശക്തമായ മണ്ണിടിച്ചിലില്‍ 19 കാണാതായി. കനത്ത മഴയെ തുടര്‍ന്നായിരുന്നു അപകടം. നിരവധി വീടുകളും മണ്ണിനടിയിലായിട്ടുണ്ട്.എന്നാല്‍ 20 പേരെയാണ് കാണാതായതെന്ന് എന്‍.എച്ച്‌.കെ ബ്രോഡ്കാസ്റ്റര്‍ പറയുന്നു. എന്നുമാത്രമല്ല, കൂടുതല്‍ പേര്‍ മണ്ണിനടിയില്‍ പെട്ടിരിക്കാന്‍ ഇടയുണ്ടെന്നാണ് സൂചന.താഴ്വാരങ്ങളും മലകളും കൊണ്ട് നിറഞ്ഞ ജപ്പാനില്‍ മഴയെത്തുടര്‍ന്ന് ഇത്തരം അപകടങ്ങള്‍ ഉണ്ടാകാറുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി പ്രദേശത്ത് മഴ നിര്‍ത്താതെ പെയ്യുകയാണ്.

Related News