Loading ...

Home Kerala

കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ പേരുവിവരങ്ങള്‍ ഇന്ന് മുതല്‍ വീണ്ടും പ്രസിദ്ധീകരിക്കും

സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ മരണമടഞ്ഞവരുടെ പേര് വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് ഇന്ന് മുതല്‍ പുനരാംരംഭിക്കും. ഡോക്ടര്‍മാര്‍ കോവിഡ് മരണമായി സ്ഥിരീകരിക്കുന്നവരുടെ പേര്, വയസ്, സ്ഥലം എന്നിവയാണ് പ്രസിദ്ധീകരിക്കുക . ജില്ലാ തലത്തില്‍ ലിസ്റ്റ് പുറത്ത് വിടാനാണ് തീരുമാനം.

ആരോഗ്യ വകുപ്പിന്‍റെ വെബ്സൈറ്റിലുള്ള ബുള്ളറ്റിനിലൂടെ ജില്ലയും വയസും മരണ തീയതിയും വച്ച്‌ പ്രസിദ്ധീകരിച്ചു വരുന്നുണ്ട്. ഇനിമുതല്‍ പേരും വയസും സ്ഥലവും വച്ച്‌ പ്രസിദ്ധീകരിക്കാനാണ് തീരുമാനം. ആരോഗ്യ വകുപ്പിന്‍റെ വെബ് സൈറ്റില്‍ നാളെ മുതല്‍ ഇത് പ്രസിദ്ധീകരിക്കും.

കഴിഞ്ഞ ഡിസംബര്‍ വരെ ഇത്തരത്തില്‍ പട്ടിക പുറത്ത് വിട്ടിരുന്നെങ്കിലും പിന്നീട് നിര്‍ത്തലാക്കി. കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണത്തില്‍ സര്‍ക്കാര്‍ കൃത്രിമം കാണിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകളെക്കാള്‍ കൂടുതലാണ് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണമെന്നാണ് പ്രതിപക്ഷത്തിന്‍റെ വാദം. ഇത്തരത്തില്‍ ആളുകളെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയാല്‍ നഷ്ടപരിഹാരം നല്‍കുമ്ബോള്‍ അര്‍ഹരായ നിരവധിപേര്‍ പുറത്തായിപ്പോവുമെന്നും പ്രതിപക്ഷം പറഞ്ഞിരുന്നു.

Related News