Loading ...

Home Kerala

കോവിഡ് കുറയുന്നില്ല; കേരളത്തില്‍ കേന്ദ്ര സംഘം സന്ദര്‍ശനം നടത്തും

കോവിഡ് വ്യാപനം രൂക്ഷമായ കേരളത്തില്‍ കേന്ദ്ര സംഘം സന്ദര്‍ശനം നടത്തും. രോഗ വ്യാപനം, ടെസ്റ്റ്‌ പോസിറ്റീവിറ്റി നിരക്ക് കുറയാത്തതിന്‍റെ കാരണങ്ങള്‍ എന്നിവ സംഘം പരിശോധിക്കും. കേരളത്തിന് പുറമെ അരുണാചല്‍, ത്രിപുര, ഛത്തീസ്ഗഡ്, ഒഡീഷ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളും കേന്ദ്ര സംഘം സന്ദര്‍ശി‌ക്കുന്നുണ്ട്.
രാജ്യത്ത് കോവിഡ് വ്യാപനം തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,617 പുതിയ കേസുകളും 853 മരണവും റിപ്പോര്‍ട്ട് ചെയ്തു. മരണ. സഖ്യ നാല് ലക്ഷം കടന്നു. ആകെ കോവിഡ് മരണം 4,00,312 ആയി.
അതേസമയം പ്രതിരോധ മരുന്നിന്‍റെ പേരില്‍ ഉള്ള രാഷ്ട്രീയം കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിര്‍ത്തണമെന്ന് കേന്ദ്ര റയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ആവശ്യപ്പെട്ടു. à´•àµ‹à´µà´¿à´¡à´¿à´¨àµ†à´¤à´¿à´° വലിയ പോരാട്ടം നടക്കുമ്ബോള്‍ വിലകുറഞ്ഞ രാഷ്ട്രീയ നീക്കങ്ങള്‍ നടത്തുകയാണ് രാഹുല്‍ എന്ന് ഗോയല്‍ ആരോപിച്ചു.

Related News