Loading ...

Home cinema

ഹിറ്റ്ലറായി ഇന്ദ്രന്‍സ്: ഒരു 'ബാര്‍ബറിന്റെ കഥ' പോസ്റ്റര്‍ പുറത്ത്

ലോകത്തെ ഒന്നടങ്കം വിറപ്പിച്ച സ്വേച്ഛാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറുടെ വേഷത്തില്‍ നടന്‍ ഇന്ദ്രന്‍സ്. 'ഒരു ബാര്‍ബറിന്റെ കഥ' എന്ന ഹൃസ്വചിത്രത്തിലൂടെയാണ് താരം ഹിറ്റ്ലറാകുന്നത്. ഹിറ്റ്ലറിന്റെ ലുക്കില്‍ നില്‍ക്കുന്ന ഇന്ദ്രന്‍സാണ് പോസ്റ്ററിലുള്ളത്. ഒരു ഏകാധിപതി എത്തുന്നു എന്ന ക്യാപ്ഷനോടെ ഇന്ദ്രന്‍സ് തന്നെയാണ് ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.

ഹിറ്റ്ലറുടെ ഹെയര്‍സ്‌റ്റൈലും മീശയുമായി നടന്‍ നാസി സല്യൂട്ട് ചെയ്യുന്ന ചിത്രമാണ് 'ഒരു ബാര്‍ബറിന്റെ à´•à´¥'യുടെ പോസ്റ്റര്‍. à´·à´¨àµ‹à´œàµ ആര്‍ ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നിര്‍മ്മാണ സംരംഭമാണ്. ഷനോജ് തന്നെ തിരക്കഥയെഴുതുന്ന ചിത്രത്തിന് ഈണമൊരുക്കുന്നത് ബിജിബാല്‍ ആണ്. രാജേഷ് പീറ്റര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു

Related News