Loading ...

Home sports

വിംബിള്‍ഡണ്‍; വനിതാ വിഭാഗം ഡബിള്‍സില്‍ സാനിയ- ബെഥാനി സഖ്യം രണ്ടാം റൗണ്ടില്‍

വിംബിള്‍ഡണ്‍ ടെന്നിസ് വനിതാ വിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ അമേരിക്കയുടെ ബെഥാനി മറ്റെക് സാന്‍ഡ്‌സ് സഖ്യം രണ്ടാം റൗണ്ടില്‍ കടന്നു. ഒന്നാം റൗണ്ടില്‍ അമേരിക്കയുടെ ഡിസൈറെ ക്രോസിക്ക് ചിലിയുടെ അലെക്സ ഗ്വാരാച്ചി സഖ്യത്തെയാണ് സാനിയ- ബെഥാനി സഖ്യം പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സാനിയ- ബെഥാനി സഖ്യത്തിന്റെ ജയം. സ്കോര്‍: 7-5, 6-3. രണ്ടാം റൗണ്ടില്‍ സാനിയ സഖ്യം നേരിടേണ്ടത് അനസ്താഷ്യ പാവ്ലുചുങ്കോവ-എലേന റൈബാക്കിനയും വെറോണിക്ക കുഡെര്‍മെറ്റോവ-എലീന വെസ്നീന മത്സരത്തിലെ വിജയികളെയാണ്.

Related News