Loading ...

Home International

ഹമാസ് ആയുധപ്പുര വ്യോമാക്രമണത്തില്‍ തകർത്ത് ഇസ്രായേല്‍

ടെല്‍ അവീവ് : ഗാസയില്‍ വ്യോമാക്രമണം നടത്തി ഇസ്രായേല്‍. ഹമാസിന്റെ ആയുധപ്പുര തകര്‍ത്തു. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെയായിരുന്നു ആക്രമണം ഉണ്ടായത്.കഴിഞ്ഞ ദിവസം അതിര്‍ത്തി ഗ്രാമത്തിലെ ആളുകള്‍ക്ക് നേരെ ഹമാസ് ഭീകരാക്രമണം നടത്തിയിരുന്നു. ഇതിന് മറുപടിയായാണ് ഇസ്രായേല്‍ തിരിച്ചടിച്ചത്. ആക്രമണത്തില്‍ ആയുധപ്പുര പൂര്‍ണമായും തകര്‍ന്നു. വന്‍ ആയുധശേഖരമാണ് ഇസ്രായേല്‍ സൈന്യം നശിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആള്‍നാശം സ്ഥിരീകരിച്ചിട്ടില്ല.ദിവസങ്ങള്‍ നീണ്ടു നിന്ന ഇസ്രായേല്‍- പലസ്തീന്‍ സംഘര്‍ഷം അയഞ്ഞെങ്കിലും പ്രശ്‌നത്തിന് ഇതുവരെ പൂര്‍ണ പരിഹാരമായിട്ടില്ല. ഇസ്രായേലിന് മേലുള്ള ഹമാസിന്റെ പ്രകോപനം തുടരുകയാണ്. à´®àµ†à´¯àµ മാസമുണ്ടായ സംഘര്‍ഷം അവസാനിച്ച ശേഷം മൂന്നാമത്തെ തവണയാണ് ഇസ്രായേല്‍ ഗാസയില്‍ വ്യോമാക്രമണം നടത്തുന്നത്.

Related News