Loading ...

Home Gulf

യുഎഇയില്‍ എംബസി തുറന്ന് ഇസ്രായേല്‍

അബുദാബി: ഗള്‍ഫ് മേഖലയിലെ ആദ്യ എംബസി യുഎഇയില്‍ തുറന്ന് ഇസ്രായേല്‍. ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്ര ബന്ധം സ്ഥാപിച്ച്‌ ഒരു വര്‍ഷത്തോട് അടുക്കുമ്ബോഴാണ് എംബസി തുറന്നിരിക്കുന്നത്. യുഎഇ തലസ്ഥാനമായ അബുദാബിയിലെത്തിയ ഇസ്രായേല്‍ പ്രതിനിധി യൈര്‍ ലാപിഡ് യുഎഇയുടെ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനുമായി ചര്‍ച്ച നടത്തി. എംബസി ഉദ്ഘാടന ചടങ്ങില്‍ മന്ത്രി നൂറ അല്‍ കഅബിയും പങ്കെടുത്തു. ചരിത്ര നിമിഷം എന്നാണ് ഇതിനെ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ വിശേഷിപ്പിച്ചത്. എംബസി തുറന്നത് ഇസ്രായേലിനും യുഎഇക്കും മേഖലയിലെ മറ്റു രാജ്യങ്ങള്‍ക്കും നേട്ടമാകുമെന്നാണ് ബ്ലിങ്കന്‍ പറയുന്നത്.

ഇസ്രായേലില്‍ പുതിയ സര്‍ക്കാര്‍ നിലവില്‍ വന്ന ശേഷം യുഎഇയിലെത്തുന്ന ആദ്യ പ്രമുഖ നേതാവാണ് ലാപിഡ്. അയല്‍രാജ്യങ്ങളുമായി സൗഹൃദത്തോടെ മുന്നോട്ട് പോകുകയാണ് ഇസ്രായേലിന്റെ താല്‍പ്പര്യമെന്ന് അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യയാണ് ഞങ്ങളുടെ വീട്. മറ്റെവിടെയും ഞങ്ങള്‍ പോകില്ല. ഇവിടെ താമസിക്കും. മേഖലയിലെ എല്ലാ രാജ്യങ്ങളും ഇത് അംഗീകരിക്കണം. ചര്‍ച്ചയ്ക്കായി മുന്നോട്ട് വരണമെന്നും ലാപിഡ് പറഞ്ഞു. ഇസ്രായേല്‍ സഖ്യസര്‍ക്കാരില്‍ രണ്ടു വര്‍ഷം കഴിഞ്ഞാല്‍ പ്രധാനമന്ത്രിയാകാനുള്ള വ്യക്തിയാണ് ലാപിഡ്.

ലാപിഡിന്റെ സന്ദര്‍ശനത്തിനിടെ യുഎഇയും ഇസ്രായേലും തമ്മിലുള്ള സാമ്ബത്തിക-വ്യാപാര കരാര്‍ ഒപ്പുവച്ചു. അഞ്ച് വര്‍ഷത്തേക്കാണ് കരാര്‍. അത് കഴിഞ്ഞാല്‍ ചര്‍ച്ച ചെയ്ത് വീണ്ടും പുതുക്കും. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് അമേരിക്കയുടെ മധ്യസ്ഥതയില്‍ യുഎഇയും ഇസ്രായേലും നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഇതിന് ശേഷം ഒട്ടേറെ സഹകരണ കരാര്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചിരുന്നു. ഇസ്രായേലുമായി ബന്ധം സ്ഥാപിച്ച ആദ്യ ഗള്‍ഫ് രാജ്യമാണ് യുഎഇ. മൂന്നാമത്തെ അറബ് രാജ്യവും. ഇവര്‍ ബന്ധം സ്ഥാപിച്ച ശേഷം ബഹ്‌റൈന്‍, സുഡാന്‍, മൊറോക്കോ എന്നീ അറബ് രാജ്യങ്ങളും ഇസ്രായേലുമായി സഹകരിക്കാന്‍ തയ്യാറായി. ചെയ്യുന്നതെന്നും ഡോക്ടര്‍ തഹ്‌ലക് പറഞ്ഞു.

Related News