Loading ...

Home National

ഇന്ത്യയിൽ അന്താരാഷ്​ട്ര വിമാന വിലക്ക്​ ജൂലൈ 31 വരെ നീട്ടി

ന്യൂഡല്‍ഹി: അന്താരാഷ്​ട്ര വിമാനങ്ങളുടെ വിലക്ക്​ ജൂലൈ 31 വരെ നീട്ടി. ഡയറക്​ടര്‍ ജനറല്‍ ഒാഫ്​ സിവില്‍ ഏവിയേഷനാണ്​ ഉത്തരവിറക്കിയത്​. കോവിഡ്​ പശ്​ചാത്തലത്തിലാണ്​ വിലക്ക്​ നീട്ടിയത്​.
കാര്‍ഗോ വിമാനങ്ങള്‍, എയര്‍ ബബിള്‍ കരാര്‍ പ്രകാരമുള്ള വിമാനങ്ങള്‍ എന്നിവ സര്‍വീസ്​ നടത്തുമെന്ന്​ ഡി.ജി.സി.​എ അറിയിച്ചു. കോവിഡിനെ തുടര്‍ന്ന കഴിഞ്ഞ 15 മാസങ്ങളായി അന്താരാഷ്​ട്ര വിമാനസര്‍വീസ്​ നിര്‍ത്തിവെച്ചിരിക്കുകയാണ്​.അതേസമയം ഡെല്‍റ്റ പ്ലസ്​ വകഭേദം രാജ്യത്ത്​ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്​ നിരവധി രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക്​ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്​.

Related News