Loading ...

Home Kerala

അനര്‍ഹരാണെങ്കില്‍ ഇന്നു കൂടി മുന്‍​ഗണനാ റേഷന്‍ കാര്‍ഡ് മാറ്റാം, നാളെ മുതല്‍ കടുത്ത നടപടി

കൊച്ചി: à´…നര്‍ഹമായി മുന്‍​ഗണനാ റേഷന്‍ കാര്‍ഡ് കൈവശം വച്ചിരിക്കുന്നവര്‍ക്കു ഇന്നു കൂടി മാറ്റാന്‍ അവസരം. അടുത്ത ദിവസം മുതല്‍ ഇത്തരക്കാര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാവും. കാര്‍ഡ് മാറ്റാത്ത അനര്‍ഹര്‍ക്കെതിരെ പിഴയും ക്രിമിനല്‍ നടപടികളുമെടുക്കാനാണ് പൊതുവിതരണ വകുപ്പിന്റെ തീരുമാനം.പിഴയോ ശിക്ഷയോ ഇല്ലാതെ മുന്‍ഗണന കാര്‍ഡുകള്‍ (പിങ്ക്, മഞ്ഞ) മാറ്റുന്നതിനുള്ള സമയം ഇന്നു കൂടിയാണു അനുവദിച്ചിരിക്കുന്നത്. ജൂലൈ ഒന്നു മുതല്‍ മുന്‍ഗണന കാര്‍ഡുകള്‍ കൈവശം വച്ച്‌ അനര്‍ഹമായി വാങ്ങുന്ന ഓരോ കിലോഗ്രാം ഭക്ഷ്യ ധാന്യത്തിനും ഏത് ദിവസം മുതലാണോ അനര്‍ഹമായി വാങ്ങിക്കൊണ്ടിരുന്നത് അന്നു മുതലുള്ള അതിന്റെ വിപണി വില പിഴയായി ഈടാക്കും. à´’പ്പം നിയമ നടപടികള്‍ സ്വീകരിക്കും. ആവശ്യമെങ്കില്‍ റേഷന്‍ കാര്‍ഡ് സ്ഥിരമായി റദ്ദ് ചെയ്യും.ഇത്തരം കാര്‍ഡുടമ ഉദ്യോഗസ്ഥരാണെങ്കില്‍ വകുപ്പു തല നടപടി എടുക്കും. കൂടാതെ ക്രിമിനല്‍ കുറ്റവും ചുമത്തും. നിശ്ചിത കാലാവധിക്കകം കാര്‍ഡ് മാറ്റാത്തവരെ കണ്ടെത്താന്‍ ജൂലൈ ഒന്നു മുതല്‍ പരിശോധനകളും നടത്തും. കാര്‍ഡു മാറ്റാനായുള്ള അപേക്ഷ നേരിട്ടോ à´‡ മെയിലൂടെയോ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫിസിലേക്കോ താലൂക്ക് സപ്ലൈ ഓഫിസറുടെ ഔദ്യോഗിക മൊബൈല്‍ നമ്ബറിലേക്കോ അറിയിക്കാം.സര്‍ക്കാര്‍ / അര്‍ധ സര്‍ക്കാര്‍ / പൊതുമേഖലാ / സഹകരണ മേഖല ഉദ്യോഗസ്ഥര്‍, പെന്‍ഷനര്‍, ആദായ നികുതി അടയ്ക്കുന്നവര്‍, മാസം 25000 രൂപയിലധികം വരുമാനം, ആയിരം ചതുരശ്ര അടിയിലധികം വിസ്തീര്‍ണമുള്ള വീട്, ഒരേക്കറിലധികം ഭൂമി, ഏക ഉപജീവന മാര്‍ഗമായ ടാക്സി ഒഴികെയുള്ള നാലു ചക്ര വാഹനം എന്നിവ ഉള്ളവര്‍ക്കും മുന്‍ഗണന കാര്‍ഡുകള്‍ക്ക് അര്‍ഹതയില്ല.

Related News