Loading ...

Home International

മുളകിൽ മുങ്ങി മുളക് തീറ്റ: എരിയും, ഈ മത്സരം കണ്ടാൽ..

ചൈ​ന​യി​ലെ ഹു​നാ​ൻ പ്ര​വിശ്യ​യി​ലെ നി​യാ​ൻഷിയാം​ഗി​ൽ സം​ഘ​ടി​പ്പി​ച്ച ഒ​രു മ​ത്സ​ര​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ കാണുന്പോൾ തന്നെ എല്ലാവരുടെയും കണ്ണെരിയും. ക​ടും ചു​വ​പ്പ് നി​റ​മു​ള്ള മു​ള​കു​ക​ൾ നി​റ​ച്ചി​രി​ക്കു​ന്ന മൂ​ന്നു വ​ലി​യ ഗ്ലാ​സ് ത​ളി​ക​ക​ൾ. ഇ​തി​നു​ള്ളി​ൽ ക​യ​റി മുളകിൽ മുങ്ങി​യി​രു​ന്നു മു​ള​കു​ക​ൾ ഭ​ക്ഷി​ക്കു​ന്ന​താ​ണ് മ​ത്സ​രം. 

വി​നോ​ദ സ​ഞ്ചാ​ര​ത്തി​നു പേ​രു​കേ​ട്ട ഇ​വി​ടെ കൂ​ടു​ത​ൽ സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യാ​ണ് ഈ ​മ​ത്സ​രം ന​ട​ത്തി​യ​ത്. എ​രി​വ് കൂ​ടി​യ ഭ​ക്ഷ​ണ​ങ്ങ​ൾ​ക്ക് പ്ര​ശ​സ്ത​മാ​ണ് ഹു​നാ​ൻ. അ​റു​പ​ത് സെ​ക്ക​ൻ​ഡു​ക​ൾ​ക്കൊ​ണ്ട് 15 മു​ള​കു​ക​ൾ ക​ഴി​ച്ച് സൂ ​എ​ന്ന​യാ​ളാ​ണ് ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്.

ചിത്രങ്ങൾ കാണാം: 


Related News